0%

Chapter Title : വേട്ടക്കിറങ്ങിയവർ 3 [സ്പൾബർ]

Author : Spulber Read All Parts 8.7K

വശത്തുള്ള മുറി തുറന്ന് ഉള്ളിലേക്ക് കയറി..എല്ലാവരും മേനോന്റെ പിന്നാലെ ചെന്നു.. വലിയൊരു മുറിയാണ്..അതിൽ ഫർണിച്ചറുകളൊന്നുമല്ല..ഒത്ത മധ്യത്തിൽ നിറപറയും, നിലവിളക്കും വെച്ച് ഒരു കൊച്ചു മണ്ഡപം ഉണ്ടാക്കിയിട്ടുണ്ട്.. അവിടെ ഒരു പായവിരിച്ച് അതിൽ മാലയും ബൊക്കെയും വെച്ചിട്ടുണ്ട്.. പൂജിച്ച് കൊണ്ടുവന്ന മൂന്ന് താലിയും..

“പതിനൊന്ന് മണിക്കാണ് മുഹൂത്തം… പതിനൊന്നര വരെയുണ്ട്…

സമയം ആയിത്തുടങ്ങി… ആദ്യം ഞാനും ആശയും തമ്മിലുള്ള താലി കെട്ടാണ്… അതിന് കാർമ്മികത്വം വഹിക്കേണ്ടത് അനന്തുവാണ്… ഞാൻ പറഞ്ഞ് തരാം… അത് പോലെ ചെയ്താ മതി… അപ്പോ ആശ മണ്ഡപത്തിലേക്ക് കയറിയിരിക്ക്… പൂജയും ദേവികയും കൂടെ നിൽക്കണം… “..

മേനോൻ കാര്യങ്ങൾ വിശദീകരിച്ചു..മണവാട്ടിയെ കതിർമണ്ഡപത്തിലേക്ക് ആനയിക്കുന്ന പോലെ, പൂജയും, ദേവികയും ആശയെ മണ്ഡപത്തിലേക്ക് ആനയിച്ചിരുത്തി..ആശ വരണമാല്യം സ്വീകരിക്കാനായി റെഡിയായി.. മേനോനും മണ്ഡപത്തിലേക്കിരുന്നു.. ചെയ്യേണ്ട കാര്യങ്ങളൊക്കെ അയാൾ അനന്തുവിന് പറഞ്ഞ് കൊടുത്തു.. അതനുസരിച്ച് അനന്തു ഓരോ കർമ്മങ്ങളായി ചെയ്തു… പ്രാർത്ഥനയോടെ ആശ, മേനോന്റെ താലിയേറ്റുവാങ്ങി..പിന്നെ എണീറ്റ് പരസ്പരം മാലയിട്ടു.. ബൊക്കെ കൈമാറി.. മണ്ഡപത്തിന് ചുറ്റും വലം വെച്ചു… ആചാരപ്രകാരം മേനോനും, ആശയും വിവാഹിതരായി…

പിന്നെ മേനോന്റെ കാർമികത്വത്തിൽ ആദ്യം അനന്തുവും, പിന്നെ സുഹൈലും ദേവികയേയും, പൂജയേയും ഭാര്യമാരാക്കി.. എല്ലാർക്കും മനസ് നിറഞ്ഞ സന്തോഷമാണ് തോന്നിയത്.. ആശ സന്തോഷം കൊണ്ട് മതിമറന്ന് നിൽക്കുകയാണ്.. നാൽപതാം വയസിൽ താൻ വിവാഹിതയായിരിക്കുന്നു.. ഇത് താൽകാലികമാണെങ്കിലും എന്നെന്നും ഇത് നിലനിൽക്കണേന്നാണ് അവൾ മണ്ഡപത്തിലിരുന്നും പ്രാർത്ഥിച്ചത്..

“ഇനിയൊരു ചായ സൽക്കാരം… ഉച്ചക്ക് നല്ല സദ്യ ഓർഡർ ചെയ്തിട്ടുണ്ട്… ആശ വരൂ… നമുക്ക് ചായയെടുക്കാം…”..

ഒരു ഭർത്താവിന്റെ അധികാരത്തോടെ മേനോനത് പറഞ്ഞപ്പോ ആശ ദാഹത്തോടെ അയാളെ നോക്കി..

💬 Comments

View all comments