Chapter Title : വിചിത്രമരുന്ന് [ആനീ]
മനസ്സിലാക്കണം.. പറ്റില്ലേ?”
“പിന്നെ!.. മനസ്സിലാക്കാനങ്ങോട്ട് പോയാ മതി! ആ, ചേച്ചി ഇതു നോക്കിക്കേ..”
അപ്പു അവന്റെ ഷർട്ട് ഒന്ന് പൊക്കി. എന്നിട്ട് കഴിഞ്ഞ ദിവസം എന്തോ കൊണ്ട് മുറിഞ്ഞ ഒരു പാട് അവളെ കാണിച്ചു.
“എന്താടാ അവിടെ?”
“ഇന്നലെ അവൻ മനുവല്ലെന്നു പറയാൻ പോയപ്പോഴെനിക്ക് കിട്ടിയതാ!..”
“ന്റെ അമ്മേ!..” മഹിമ ഒന്ന് ഞെട്ടി.
“ചേച്ചി പേടിക്കണ്ട. എന്നോടൊക്കെ മാത്രമേ ഇങ്ങനൊക്കെ കാണിക്കുള്ളും ചേച്ചി അവന്റെ വൈഫല്ലെ, അതുകൊണ്ട് നോ പ്രോബ്ലം!..”
“ആ ബെസ്റ്റ്! അപ്പൊ നീയെന്നെ കൊല്ലാൻ വേണ്ടിയാണോ അവനെയിങ്ങോട്ട് കെട്ടിയെടുത്തെ??..”
“എന്റെ ചേച്ചി, പേടിക്കണ്ട.. തൽക്കാലം മനുവേട്ടനായി തന്നെ കണ്ടാൽ മതി അവനെയൊയിപ്പൊ..” അപ്പു തീർത്തടിച്ചു.
“ഹ്മ്മ്.. എന്തേലും കാണിക്കട്ട്! തൽക്കാലം നീ അകത്തേക്ക് വാ, എനിക്ക് അവനെ ഒറ്റക്ക് കൂടെ നിർത്താൻ എന്തോ ഒരു പേടി..”
“ആ ഓക്കേ..”
അപ്പു കാറിൽ നിന്നും ഇറങ്ങി അവളുടെ പുറകെ നടന്നു. ഇതേ സമയം കിച്ചു തന്റെ ഡ്രസ്സെല്ലാം ഊരി ബെഡിൽ ഇട്ടതിനു ശേഷം അവിടെ കണ്ട ഒരു തോർത്തുമുടുത്തു കൊണ്ട് ബെഡ്റൂമിലെ ബാത്രൂമിൽ എല്ലാം മറന്നുകൊണ്ട് ഒരു കുളി പാസാക്കി. പിന്നെ പയ്യെ ഡോർ തുറന്ന് പുറത്തേക്ക് തല ഇട്ടു.
“മഹി മോളെ, ഇങ്ങോട്ടൊന്ന് വന്നേ!..”
അവൻ ഉറക്കെ വിളിച്ചു.
“എടാ അപ്പു, അവൻ വിളിക്കുണ്ട്. നീ പോയി എന്താന്ന് ചോദിക്ക്..”
അവൾ പുതച്ചിരുന്ന ബെഡ്ഷീറ്റ് ഒന്നുംകൂടെ ശെരിയാക്കി ഇട്ടുകൊണ്ട് പറഞ്ഞു.
“അതിനവൻ എന്നെ അല്ലല്ലോ വിളിച്ചേ, ചേച്ചിയെ അല്ലെ..”
“എടാ! നീ പോ.. എനിക്ക് പേടിയാ..”
“ചേച്ചി പോയാൽ മതി, അവൻ ഈ ടൈമിൽ
💬 Comments
View all comments