Chapter Title : വിധി തന്ന ഭാഗ്യം [Danmee]
ലീവിന് വരുമ്പോൾ ഒക്കെ അമ്മയെയും പെങ്ങൾമാരെയും കുട്ടി എയർപോർട്ടിൽ വന്നിരുന്നത്. നാട്ടിൽ എന്തെങ്കിലും ആവിശ്യം ഉണ്ടേൽ ഞാൻ ഇവനെ ആണ് വിളിക്കാറ്. ഞാനും അവനും നാലാം ക്ലാസ്സ് വരെ ഒരുമിച്ച് ആയിരുന്നു പഠിച്ചത് പിന്നീട് വേറെ വേറെ ഡിവിഷൻ ആയിരുന്നു. ഇപ്പോൾ അവനു സ്വന്തം ആയി ഒരു പലചരക്കു കട ഉണ്ട് അവന്റെ അച്ഛന്റെ പഴയ ഒരു അംബാസിഡർ കാർആണ് അവന്റെ രഥം. പേഴ്സണൽ ആവിശ്യത്തിനു മാത്രമേ ഉപയോഗിക്കു പക്ഷെ ആരെങ്കിലും എന്തേലും അത്യാവശ്യം പറഞ്ഞാൽ ടാക്സി ആയും ഓടും. എനിക്ക് വേണ്ടി മാത്രമാണ് അവൻ സ്ഥിരം ആയി എയർപോർട്ട് ഓട്ടം ഓടുന്നത്
എയർപോർട്ടിൽ വെച്ചുള്ള സ്നേഹപ്രേകടനം ഒക്കെ കഴിഞ്ഞു ഞാനും അവനും എന്റെ വീട്ടിലേക് തിരിച്ചു. ഇതിനുഇടയിൽ നാട്ടുകാര്യവും വീട്ടുകാര്യവും ഒക്കെ സംസാരിച്ചു. അതിനിടക്ക് ഞാൻ ഫോൺ ഓൺ ആക്കി വാട്സാപ്പ് ഇൽ വീട്ടിൽ പന്തൽ ഇട്ടതിന്റെയും മറ്റും ഫോട്ടോ കൊണ്ട് നിറഞ്ഞിരുന്നു. ഞാൻ ഒരു സ്മൈലി മാത്രം റിപ്ലേ ആയി അയച്ചു. ഉടനെ മറുപടി വന്നു "ഏട്ടൻ എന്റെ കല്യാണത്തിന് എത്തില്ലാലോ എന്ന ഒരു കുറവേ ഇവിടെ ഉള്ളു " ഞാൻ അതിനും ഒരു സഡ് സ്മൈലി മാത്രം അയച്ചു എന്നിട് ഫോൺ മാറ്റിവെച്ചു ചെറുതായി ഒന്നു മയങ്ങി.
ഗവർമെന്റ് സ്കൂളിന് അടുത്തുള്ള ഗട്ടറിൽ വണ്ടി വീണപ്പോൾ ആണ് ഞാൻ എണീറ്റത് " എത്തിയല്ലോ " ഞാൻ കണ്ണനോട് പറഞ്ഞു
നീ ഉറങ്ങട്ടെ എന്നു വിചാരിച്ചു വിളിക്കാതിരുന്നത് ആണ് എന്ന് പറഞ്ഞു അവൻ ഒന്നു ചിരിച്ചു
"എത്ര നാൾ ആയി ഈ ഗട്ടർ ഇങ്ങനെ കിടക്കുന്നു പണിയൊന്നും നടന്നില്ലേ "
"സ്കൂളിന്റെ അടുത്ത് അല്ലെ വണ്ടിയൊക്കെ ഒന്നു സ്‌ലോ ചെയ്ത് പോകുമല്ലോ "
വണ്ടി വീട്ടിൽ എത്തിയപ്പോൾ ഞാൻ കണ്ടത് ഫോർമാൻ കളിച്ചു നടക്കുന്ന അമ്മാവനെ ആണ് . പുള്ളി കല്യാണ വീട്ടിലേക് ഏതോ ബന്ധുക്കൾ വന്നതാവും എന്ന് വിചാരിച്ചു വണ്ടിയിലോട് ശ്രധിച്ചിരുന്നില്ലഹ് . ഞാൻ കുറച്ചു നേരം വണ്ടിയിൽ തന്നെ ഇരുന്നു എല്ലാം ഒന്നു നോക്കി കണ്ടു. പക്ഷെ വണ്ടിയിൽ നിന്നും ആരും ഇറങ്ങാത്തത്
💬 Comments
View all comments