0%

Chapter Title : വിധി തന്ന ഭാഗ്യം [Danmee]

Author : danmee Read All Parts 1558
കണ്ടു  അമ്മാവൻ  കാറിനു അടുത്തേക്ക്  വന്നു " നീ വരത്തില്ല  എന്ന്  പറഞ്ഞിട്ട് " " അവസാനനിമിഷം ആണ്‌  ലീവ് ശെരി ആയത്  അപ്പൊ ഞാൻ വിചാരിച്ചു  എല്ലാവർക്കും  ഒരു സർപ്രൈസ് തരാം  എന്ന് " പിന്നിട്ടു അവിടെ  നടന്നത്  ഇൻറർനെറ്റിൽ കണ്ട  സർപ്രൈസ് വിഡിയോയെക്കാൾ നടക്കിയ മുഹൂര്തങ്ങൾ ആയിരുന്നു. കല്യാണാപെണ്ണിന്റെ വക  ആയിരുന്നു  കൂടുതൽ വഴക്ക്  എല്ലം കേട്ടു ഞാൻ  പുഞ്ചിരികൊണ്ട് നിന്നതയുള്ളൂ. പിന്നിട് എല്ലാവരും  കല്യാണത്തിരക്കിലേക്.  എന്നെ  കണ്ട സന്തോഷത്തിൽ ആദ്യം  ഒക്കെ  എനിക്ക്  ഒരു  വി. ഐ. പി  പരിഗണന കിട്ടിയെങ്കിലും  ഒടുവിൽ താലികെട്ട് പോലും നേരെചൊവ്വേ കാണാൻ പറ്റാത്ത അത്ര തിരക്ക് ആയിരുന്നു. എല്ലാം കാര്യങ്ങളും ഏറ്റിരുന്ന അമ്മാവൻ  എന്നെ കണ്ടപ്പോൾ പതിയെ  കാരണവർ ചമഞ്ഞു നിന്നതേ ഉള്ളു. ഏതെക്കെ  ആയാലും  എല്ലം  നല്ലത് പോലെ കഴിഞ്ഞു. കല്യാണത്തിരക് ഒക്കെ കഴിഞ്ഞു പിറ്റേന്ന്  രാവിലെ പന്തലും കലവറയും ഒക്കെ അഴിക്കുകയും പറക്കുകയും ചെയ്യുകയാണ് മുറ്റത്. ഉറങ്ങി  എഴുന്നേറ്റ്
ചായകുടിക്കാൻ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നസമയത്  അമ്മയും അമ്മാവനും കൂടി എന്തോ സംസാരിച്ചു കൊണ്ട്  എന്റെ  അടുത്ത്  വന്നിരുന്നു അമ്മാവൻ : നിനക്ക്  എത്ര നാൾ  ലീവ് ഉണ്ട് ഞാൻ : ഇത്  ആരും  ചോദിക്കാത്തത് എന്ത്  എന്ന്  ആലോചിച്ചു ഇരുകുകയായിരുന്നു  ഞാൻ അമ്മ : ദിവ്യയുടെയും  കാവ്യയുടെയും  കാര്യം  കഴിഞ്ഞില്ലേ  ഇനി  നീ ഒരു  പെണ്ണ്കേട്ടണം ഇപ്പോൾ തന്നെ  താമസിച്ചു ഞാൻ : അടുത്ത  വരവിൽ  ആവട്ടെ  അമ്മേ അവിടെ  കുറച്ചു  കടം കുടിയുണ്ട്  അത്കുടെ  കഴിയട്ടെ പിന്നീട് നാട്ടിൽ  തന്നെ  എന്തേലും  തുടങ്ങി  ഇവിടെ  കൂടാം അമ്മ : പോര ഇപ്പോൾ തന്നെ നിനക്ക് എത്ര വയസ് ആയെന്ന നിന്റെ  വിചാരം.......  രവിയുടെ  മകൾ അർച്ചനയും  ആയി  നിന്റെ  വിവാഹം  ഉറപ്പിക്കാൻ  പോകുകആണ്‌ ഞാൻ ഒന്നു ഞെട്ടി പക്ഷെ അത്‌ പുറത്ത് കാണിക്കാതെ അമ്മാവനെ നോക്കിഞാൻ : അമ്മാവാ അവൾ പഠിക്കുക അല്ലെ. പോരാത്തതിന് ഞാൻ എടുത്തോണ്ട് നടന്ന കുട്ടി അല്ലെ അവൾ  ഞാനും  അവളും  തമ്മിൽ  എത്ര  വയസ്സ് വ്യത്യാസം ഉണ്ട്

💬 Comments

View all comments