Chapter Title : വിധിയുടെ വിളയാട്ടം 5 [അജുക്കുട്ടൻ]
കോടതിയിൽ നിന്നും അജീഷും കുടുംബവും വിജയശ്രീലാളിതരായി ലിജിയെ കൊണ്ടുപോകുന്നത് നോക്കിനിൽക്കാനെ നാരായണനും കുടുംബത്തിനും കഴിഞ്ഞുള്ളൂ.
കരഞ്ഞു വിളിച്ചിട്ടും തിരിച്ചുവരാതെ തങ്ങളെ ഉപേക്ഷിച്ച് പോയ മകളോട് ഇപ്പൊ വിനോദിനിക്ക് അടക്കാനാകാത്ത വെറുപ്പാണ്.
നാരായണന് പക്ഷെ ദേഷ്യമായിരുന്നില്ല, തങ്ങളുടെ സ്നേഹം തിരിച്ചറിയാതെ പോയ മകളോട് സഹതാപം മാത്രമായിരുന്നു. എന്തായാലും നാരായണൻ ഒന്ന് തീരുമാനിച്ചു. തന്റെ മക്കൾ മുതിർന്നിരിക്കുന്നു. ബാക്കിയുള്ള രണ്ട് പേര് ഇതുപോലുള്ള ചതിക്കുഴിയിൽ ചാടുന്നതിന് മുൻപ് കെട്ടിച്ചയക്കണം.
മാസങ്ങൾ കടന്നു പോയി,, നാരായണനും വിനോദിനിയും മനസുകൊണ്ടെല്ലാം ഉൾക്കൊണ്ടുകഴിഞ്ഞു.ലിനിയുടെ കല്യാണാലോചന തകൃതിയായി നടന്നു. നല്ലൊരു ചെക്കനെയും ഒത്തു കിട്ടി. ലിനിയുടെ ശരീര പ്രകൃതത്തിനൊത്ത ഒരുത്തൻ. ഒരു പ്രൈവറ്റ് ബാങ്കിൽ ജോലി കിട്ടിയതെ ഉള്ളു,, വലിയ ശബളമൊന്നും ഇല്ല, എന്നാലും ജോലിയുണ്ടെന്ന് പറയാം.പേര് അനിൽ. വീട്ടിൽ പ്രായമായ അമ്മ മാത്രം.
ഇപ്പൊ രണ്ട് മക്കളല്ലെ ഒള്ളു . നല്ലൊരു തുകയും സ്വർണ്ണാഭരണങ്ങളും നൽകി വിവാഹം ആർഭാടമായി തന്നെ നടത്തി.
ലിനിയെപ്പോലെ തന്നെ ചൊവ്വാ ദോശം കാരണം പെണ്ണ് തിരഞ്ഞ് മടുത്ത അനിലിന് ലോട്ടറി അടിച്ചതു പോലെയായി. പൂത്ത കാശും സ്വർണ്ണാഭരണങ്ങളും അടിപൊളി പെണ്ണും.... പോരെ
ഇനിവേണം ഈ പൊളിയാറായ വീട് പൊളിച്ച് ഒരു രണ്ട് നില വീട് പണിയാൻ, പിന്നൊരു കാറും.. അങ്ങനെ ഓരോന്ന് കണക്കുകൂട്ടി മൂലോടിൽ നോക്കി കിടക്കുകയായിരുന്നു അനിൽ.
അതാ വരുന്നു കൈയ്യിൽ ഒരു ഗ്ലാസ് പാലുമായി പുതുമണവാട്ടി..
അനിലേട്ടാ ഇതാ പാല്, കാത്തിരുന്ന് മുശിഞ്ഞൊ ?
കോളേജിലും എല്ലാം പോയി അത്ത്യാവശ്യം നല്ല വിദ്യാഭ്യാസമുള്ള ലിനിക്ക് പണ്ടത്തെ നാണം കുണുങ്ങി മണവാട്ടികളുടെ ഒരു ചമ്മലും ഉണ്ടായിരുന്നില്ല.
ഏയ്,
💬 Comments
View all comments