0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.6K

താഴെ നിന്നും കഴിക്കാനായി അമ്മയുടെ വിളി വന്നു. ഇത്ര നേരം വെള്ളമടി ആയതു കൊണ്ട് കഥയിലെ പ്രധാന കഥാപാത്രത്തെ പരിചയപെടുത്തിയില്ല. വസുധ എന്നാണ് പേര്, എന്റെ സെക്കൻഡ് മദർ ആണ്. അപ്പന്റെ ഒരേയൊരു കാമുകി ആയിരുന്നു കക്ഷി. അപ്പന്റെ വിവാഹശേഷവും അവരും കല്യാണം കഴിക്കാതെ അപ്പനെ ഓർത്തു തനിച്ചു കഴിയുന്നു എന്നറിഞ്ഞപ്പോൾ, അമ്മ മരിച്ചതിന്റെ ഒന്നര വർഷം കഴിഞ്ഞ സമയത്തു എന്റെ അപ്പൻ അവരെ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരികയായിരുന്നു, അന്നെനിക്ക് 10 വയസാണ്. എന്റെ എല്ലാ കുരുത്തക്കേടിനും ഫുൾ സപ്പോർട്ട് ആണ് കക്ഷി. ഞാൻ നല്ല വിശപ്പുണ്ടല്ലോ എന്നോർത്തുകൊണ്ട് താഴെ ചെന്നു. അപ്പന്റെ നേരെ എതിരുള്ള സോഫയിലേക്കിരുന്നു.

“? പൂവാം കുരുന്നിന്നു നാവോറു പാടാൻ വായോ പുള്ളോർക്കുടവുമായ്‌ വീണക്കിടാവും വായോ കണിവെള്ളരി പടർപന്തലിൽ കുരുവിപ്പെണ്ണിൻ കുടിവയ്പ്പല്ലോ…. ?”

ടീവിയിൽ കാണുന്ന പാട്ടും കേട്ടുകൊണ്ട് അമ്മ അപ്പന്റെ തോളിൽ ചാരിയിരിക്കുന്നു. അമ്മയുടെ കയ്യിലാണ് റിമോട്ട്!

“ഈ സിനിമ തനിക്കൊർമ്മയുണ്ടോ ?!”

“ഊം….” അമ്മയുടെ മുഖത്തെ ലാസ്യ ഭാവം ഞാൻ ആസ്വദിച്ചുകൊണ്ട് നോക്കി. എന്തോ ഒരു ഫ്‌ളാഷ് ബാക് സ്റ്റോറി വരുന്നുണ്ടെന്നു ഞാനൂഹിച്ചു.

“റീനയും ഞാനും മാത്തുവിന് മൂന്നു വയസുള്ളപ്പോൾ പോയി കണ്ട സിനിമയാണ്. പക്ഷെ താനും ആ തിയറ്ററിൽ ഉണ്ടായിരുന്നു എന്ന്, സിനിമകഴിഞ്ഞു വരുമ്പോഴാണ് ഞങ്ങൾ രണ്ടാളും കാണുന്നത്….”

“അത്...ഞാനീ പാട്ടിനോടുള്ള ഇഷ്ടംകൊണ്ട് കാണാൻ പോയ സിനിമയിരുന്നു…. റേഡിയോയിൽ ഈ പാട്ടു വരുമ്പോ, മനസ് നിറഞ്ഞ ഒരു സുഖമായിരുന്നു. ഇതിന്റെ വരികൾ ONV ആണ്. എന്ത് രസമാ നോക്കിയേ…”

“ഞാനീ പാട്ടു ആദ്യമായിട്ടാണ് കേള്ക്കുന്നെ!!” ഞാൻ

💬 Comments

View all comments