Chapter Title : ? വിധുമുഖി ? [കൊമ്പൻ]
പോന്നു, നീയന്നെ നിന്റെയമ്മയായി അക്സപ്റ്റ്റ് ചെയ്യുമോ എന്ന പേടിയുണ്ടായിരുന്നു, പക്ഷെ മാത്തു, അപ്പോഴും കയ്യിലെ വറ്റാത്ത സ്നേഹമുള്ള നിനക്കെന്തിന് പേടി എന്നാണ് നിന്റെ അപ്പൻ എന്റെ നനയുന്ന കണ്ണ് തുടച്ചുകൊണ്ട് ചോദിച്ചത്!!!!”
അപ്പൻ പോലീസ് ആണെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല, അമ്മയുടെ കണ്ണിലേക്കു മതിമറന്നു നോക്കുകയാണ് കക്ഷി. പ്രണയത്തെക്കുറിച്ചു ഇത്രേം അറിവുള്ള ഇവരുള്ളപ്പോ എന്റെ മനസ് കവർന്ന അവളെ കണ്ടെത്താൻ അമ്മയോട് സഹായം ചോദിക്കാം എന്ന് ഞാനും ഉറപ്പിച്ചു.
അമ്മ എണീറ്റുകൊണ്ട് അത്താഴം വിളമ്പി, എല്ലാരും ചേർന്ന് കഴിച്ച ശേഷം ഞാൻ അമ്മയുടെ മടിയിൽ കുറച്ചു നേരം കൂടെ ഇരുന്ന് എന്റെ മനസിലുള്ളത് പറയാൻ തുടങ്ങുമ്പോ, കൃത്യ സമയത്തു അപ്പൻ എനിക്ക് ജർമനിയിലെ അപ്പന്റെ സുഹൃത്തിന്റെ ഫോൺ തന്നു. ഫ്രണ്ടെന്നും പറയാം സ്റ്റീഫച്ചയാനെന്നും പറയാം. അപ്പൻ ഇത്ര നേരം സ്റ്റീഫച്ചായനോട് കത്തിയടിയായിരുന്നു. ഞാനും വിശേഷമൊക്കെ പറഞ്ഞു വേഗമങ്ങെത്താമെന്നു ഉറപ്പും കൊടുത്തു വെച്ചു.
അന്ന് രാത്രി കിടക്കുമ്പോ ഞാൻ വീണ്ടും സ്റ്റഡി ടേബിൾ ഡ്രോ തുറന്നു എനിക്ക് അവസാനം അവളയച്ച ലെറ്റർ എടുത്തു വായിക്കാൻ തുടങ്ങി.
“ഇത്രേം നാളും ഒരു പെൺകുട്ടിക്കും കയറിചെല്ലാൻ പറ്റാത്ത അവിടെത്തെക്കെനിക്ക് വരാനൊക്കുമോ….?! ഞാനിങ്ങനെ പേരും നാളും പറയാതെ ഇഷ്ടമാണെന്നൊക്കെ പറയുമ്പോ എന്നെ നേരിൽ കണ്ടാ, പണ്ട് നീരജയെ തല്ലിയപോലെ ഒരടി കിട്ടുമോ എന്ന പേടിയെനിക്കുണ്ട് കേട്ടോ?! ഹിഹി തല്ലുമോ ?????? എന്റെ മുഖത്തേക്ക് നോക്കി കയ്യൊങ്ങാൻ കഴിയുമോ? ഞാൻ കരയും കേട്ടോ! പാവമല്ലേ…ഞാൻ! പിന്നെ ഒരുകാര്യം നിനക്ക് ഉള്ളിൽ എന്നെ കാണാൻ നല്ല മോഹമൊക്കെ ഉണ്ടെന്നൊക്കെ എനിക്കറിയാം….. പക്ഷെ എന്നെ കാണണമെങ്കിൽ ഞാൻ
💬 Comments
View all comments