Chapter Title : ? വിധുമുഖി ? [കൊമ്പൻ]
തന്നെ വിചാരിക്കണം!!!!! പിന്നെ ഒന്നുടെ പറയാം…ഉം …..! ഈ കത്തിൽ തന്നെയുണ്ട് എന്നെ കണ്ടെത്താനുള്ള ക്ലൂ… പക്ഷെ അത് ചുമ്മാ നോക്കിയാലൊന്നും കാണില്ല…. മനസ് തുറന്നു എന്നോടുള്ള ഇഷ്ടം കൊണ്ട് നോക്കിയാലേ കാണാൻ പറ്റൂ…..”
ഒരേ സമയം ചിരിയും കണ്ണീരും എന്റെ മുഖത്തേക്ക് വരുമ്പോ. അവളെ കാണുന്ന നിമിഷം അവളെ ഞാൻ എന്ത് ചെയ്യുമെന്ന് ഞാനോർത്തു……
പിറ്റേന്ന് ക്‌ളാസ്സിലേക്ക് ഞാനെന്റെ R15 ബ്ലൂ ബൈക്കിൽ ചെന്നു, സണ്ണിയും പതിവുപോലെ എന്റെ പിറകിൽ തന്നെ ഉണ്ടായിരുന്നു. ക്‌ളാസിൽ ചെല്ലുമ്പോ എല്ലാരും ഫാർവെൽ ഡേയ് കുറിച്ചാണ് സംസാരം! വ്യാഴാഴ്ചയാണ് പ്രോഗ്രാം! ക്ലാസൊക്കെ ഏതാണ്ട് കഴിഞ്ഞു. ചുമ്മ എല്ലാരും കൂടെ വർത്താനം പറഞ്ഞിരിക്കാൻ വേണ്ടി അങ്ങോട്ടേക്ക് ചെല്ലുന്നതാണിപ്പോ, ക്‌ളാസ്സിലെ ഉഴപ്പന്മാരൊക്ക അവസാന നാളുകൾ ആയതുകൊണ്ട് കൃത്യമായി വന്നിട്ടുണ്ട്.
“മാത്യു…”
“എന്താ ശ്യാം..”
ഞാൻ ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുമ്പോ രണ്ടു ബെഞ്ചിന് മുൻപിൽ നിന്നും അവനെന്നെ നോക്കി വിളിച്ചു. ശ്യാം ആരാണെന്നു വെച്ചാൽ, എന്റെയും ഋതുവിന്റെയും ബെസ്റ്റ് ഫ്രണ്ട് ആണ്. അല്ലെങ്കിൽ ആയിരുന്നു എന്ന് പറയുന്നതാവും ശെരി. കുറെ നാളായി അവനെന്നോട് സംസാരിച്ചിട്ട്, കാമ്പസിലെ പതിവ് പിണക്കം തന്നെ! ശ്യാം പോയ ഗ്യാപ്പിൽ ആണ് സണ്ണി എന്റെ ബെസ്റ്റ് ഫ്രണ്ടാവുന്നതും.
സംഭവം എന്താണ് വെച്ചാൽ ഋതു എന്നെ പ്രൊപ്പോസ് ചെയ്തതിൽ അവനെന്നോട് നല്ല ദേഷ്യമുണ്ടായിരുന്നു, അവനിച്ചിരി സാമ്പത്തികം കുറവുണ്ട് എന്ന കോംപ്ലക്സ് ഉണ്ടായിരുന്നു, പക്ഷെ അവളോട് മുടിഞ്ഞ പ്രേമം ആയിരുന്നിട്ടും അവൻ പറയാൻ വൈകിപ്പോയി. കാര്യമെനിക്ക് ഋതുവിനോട് ഒരു നല്ല ഫ്രണ്ട് എന്നതിൽ കവിഞ്ഞൊന്നും തോന്നിയിരുന്നില്ല. അല്ലെങ്കിൽ എനിക്കവളെ അങ്ങനെ കാണുന്നതിൽ നിന്നും
💬 Comments
View all comments