0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

എന്തോ വിലക്കിയിരുന്നു എന്നും പറയാം.

“ഇന്ന് ഉച്ചയ്ക്ക് നമുക്ക് കഴിക്കാൻ പോകാം!” ശ്യാം എന്നെ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അവന്റെ മനസ്സിലെന്തോ കുറ്റബോധം പോലെ. ഞാനൊരുപാട് തവണ അവനോടു സംസാരിക്കാൻ മുൻപ് ശ്രമിച്ചിരുന്നതാണ്, അപ്പോഴൊക്കെ അവനെന്നെ മൈൻഡ് ചെയ്തിരുന്നില്ല!

“എഹ് എന്ത് പറ്റിയെടാ..?!” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഹേയ് ഒന്നുല്ല…പോകാം അല്ലെ, പഴയപോലെ……”

“പോകാം, പിന്നെന്താ..സണ്ണി യും വന്നോട്ടെ ല്ലേ..”

“നിന്റെ ഇഷ്ടം…” റെജിൻ അന്ന് കോളജിൽ വന്നില്ലായിരുന്നു. അവൻ അവന്റെ അമ്മയുടെ കൂടെ ഹോസ്പിറ്റലിലേക്ക് പോകുന്നുണ്ട് എന്ന് രാവിലെ ഫോൺ ചെയ്തിരുന്നു.

സണ്ണി അതിന്റെയിടയിൽ നമ്മുടെ വിധുമുഖിയുടെ കാര്യം അവന്റെ കാമുകി സ്‌മൃതിയോടു അന്വേഷിച്ചു. പക്ഷെ എന്നും വീട്ടിലേക്ക്പോയി വരുന്ന സ്‌മൃതിക്കും കക്ഷി ആരാണെന്നോ എവിടെന്നാണ് എന്നോ ഒരു ക്ലൂ പോലും ഞങ്ങൾക്ക് തരാൻ കഴിഞ്ഞില്ല.

ഊണ് കഴിക്കുമ്പോ ശ്യാം എന്നോടുള്ള പിണക്കമെല്ലാം പറഞ്ഞു തീർത്തു. ഉച്ചക്ക് മണി മൂന്ന് ആകുമ്പോ, സ്‌മൃതി വീട്ടിലേക്ക് ഇറങ്ങാൻ സമയം ആയെന്നു പറഞ്ഞുപ്പോൾ സണ്ണിയും അവളെ ബസ്റ്റോപ്പിലേക്ക് ആക്കാനായി എന്റെ ബൈക്കിന്റെ കീയും വാങ്ങിച്ചു ഇറങ്ങി; ഞാനും അന്നേരം അവരുടെയൊപ്പം ക്‌ളാസിൽ നിന്നും ഒപ്പം താഴേക്കിറങ്ങി. ആമ്പൽ കുളത്തിന്റെ അരികിൽ ഞാൻ പതിവുപോലെ ഇരിക്കുമ്പോ ഒരുസിഗരറ്റ് കത്തിച്ചു വലിക്കാൻ തുടങ്ങി. വിവിധ ഡിപ്പാർട്മെന്റുകൾ ഉള്ള കോളേജ് കെട്ടിടത്തെ ഞാൻ കണ്ണിമ അടയ്ക്കാതെ നോക്കി, ഇനി ഇവിടെ വിരലിൽ എണ്ണാവുന്ന ദിവസം മാത്രം.

അധികനേരമായില്ല ഫസ്റ് ഇയേഴ്സ് പെങ്കൊച്ചുങ്ങള് ക്‌ളാസ് കഴിഞ്ഞു പോകുന്നത് കണ്ടു. ഞാൻ അവരിലെ കുറെ പേരെ പരിചയപ്പെട്ടിട്ടുണ്ട്. റാഗിങ്ങ് എന്നൊന്നും പറയാൻ പറ്റില്ല! ജസ്റ്റ്

💬 Comments

View all comments