Chapter Title : ? വിധുമുഖി ? [കൊമ്പൻ]
ചെയ്യുമോ?!” റെജിനോട് സണ്ണി അങ്ങനെ പറയുമ്പോ അവൻ മുറിയിലെ മൂലയിൽ വെച്ചിരിക്കുന്ന സ്റ്റഡി ടേബിളിന്റെ മുകളിൽ കയറി ഇരുന്നുകൊണ്ട് ചുവരിലെ ബോബ് മാർലിയുടെ ഫോട്ടോയിലേക്ക് ഒന്ന് നോക്കി. ഒപ്പം പെട്ടെന്നെന്തോ മനസ്സിൽ സ്ട്രൈക്ക് ചെയ്തു കിട്ടിയപോലെ അവനെന്നോട് പറയാൻ തുടങ്ങി.
“ടാ മാത്യു. ഇതിപ്പോ വല്യ പണിയൊന്നുമല്ലെടാ, അവളെ നമുക്ക് കണ്ടുപിടിക്കാം….. പിന്നെ നീ പറഞ്ഞില്ലേ, നിന്നെ അവൾ ഇടക്ക് ലാൻഡ്‌ലൈനിൽ വിളിക്കാറുണ്ടെന്നു. നീ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചോ...”
“അതൊക്കെ ഞാൻ നോക്കിയതാണ്, സണ്ണീ, പിന്നെ അതൊരു ബൂത്തിലെ നമ്പർ ആയിരുന്നെടാ…” ഞാനത് പറയുമ്പോ അവനും ഊഹിച്ചു കാണും കോളജിന്റെ മുന്നിൽ മൂന്നാലു ടെലിഫോൺ ബൂത്ത് ഉള്ളകാര്യം.
“എന്തായാലുമവൾക്ക് സ്വന്തമായി സെൽഫോൺ ഉണ്ടാകുമായിരിക്കും, ഇതിപ്പോ നിന്നെ മനഃപൂർവം ചുറ്റിക്കാൻ വേണ്ടിയാണ് എന്നുള്ളത് അത് ക്ലിയർ ആണ്.” സണ്ണിയത് പറഞ്ഞുകൊണ്ട് എന്നോട് സിഗരറ്റ് വാങ്ങിച്ചു കത്തിക്കാൻ തുടങ്ങി.
“ഇനി അവൾക്ക് നിന്റെ മുന്നിൽ വരാൻ ഇനി പേടിയാണെങ്കിലോ? ഇങ്ങനെയുമുണ്ടോ പെൺകുട്ടികൾ!!!!!” അല്ല! നീയത്രക്ക് നല്ല പേരാണല്ലോ ….കോളജിൽ ഉണ്ടാക്കിയേക്കുന്നെ!!!” റെജിനെകൊണ്ട് പറ്റില്ല എന്നുള്ള ബോധം അവനെ ശെരിക്കും പ്രാന്തനാക്കി എന്ന് വെണം പറയാൻ. ഞാൻ അവനെ നോക്കുമ്പോ അവൻ ഓരോന്ന് വയിട്ടലച്ചുകൊണ്ടിരുന്നു. പെണ്ണ് ജയിക്കുന്ന ഇടത്തു ആണിന് ഈഗോ ഹേർട്ട് ആകുകയും ചെയുന്നത് സാധാരണയാണല്ലോ!
“ഇനിയിപ്പോ ഒരാഴ്ച്ച കൂടിയേ ഉള്ളു നമ്മടെ ക്‌ളാസ് കഴിയാൻ!!!”
“ഒന്ന് മിണ്ടാതിരിക്ക് റെജിനെ….”
സണ്ണിയും ക്ഷമ നശിച്ചു കൊണ്ടത് പറയുമ്പോ എനിക്കുമെന്തോ റെജിനെ പിടിച്ചു ഒന്ന് പൊട്ടിക്കാൻ തോന്നി, അവനെ ഞാനൊന്നു കലിപ്പിച്ചു നോക്കിയതും അവൻ തല താഴ്ത്തി.
“അത്, വിട്;
💬 Comments
View all comments