Chapter Title : ? വിധുമുഖി ? [കൊമ്പൻ]
ബിയർ ഇരിപ്പുണ്ടോ മാത്യു….?!” സണ്ണി റെജിനെ നോക്കി ചിരിച്ചു കൊണ്ട് സമാധാനിപ്പിച്ചു. സണ്ണിയോട് ഞാനനുഭവിക്കുന്ന ഈ മാനസിക വിഷമം, ഞാനിതു നേരത്തെ പറയാത്തതിൽ എനിക്കൊരു വിഷമം ഉള്ളിൽ തോന്നാതിരുന്നില്ല, പക്ഷെ അവൻ ഈയിടെ സപ്പ്ളി എക്സാം ഒക്കെ ആയി തിരക്കായിരുന്നല്ലോ! അവനോടു പറഞ്ഞാൽ അവനെന്നെ എല്ലാം വിട്ടെറിഞ്ഞു ഹെല്പ് ചെയുകയും ചെയ്യും.
“താഴെ ഫ്രിഡ്ജിലുണ്ടല്ലോ…” എന്റെ ചുണ്ടിനു മീതെയുള്ള വെട്ടിയൊതിക്കിയ മീശയെ ഇടം കൈ ചൂണ്ടു വിരൽകൊണ്ട് താത്തി പിടിച്ചുകൊണ്ട്, ഞാൻ സണ്ണിയോട് വാങ്ങി വെച്ചിട്ടുണ്ടെന്ന അർഥത്തിൽ ചിരിച്ചു. ഞായറാഴ്ച മാത്രമേ ഞങ്ങൾക്കീ പരിപാടിയുള്ളൂ. അതും അപ്പന്റെ സമ്മതത്തോടെ! ആള് റിട്ടയർ പോലീസ് സിംഹം ആണ്. മുൻപൊരിക്കൽ പുറത്തു വെള്ളമടിച്ചു ഞങ്ങൾ മൂന്നും കൂടെ ബഹളം ഉണ്ടാക്കിയപ്പോൾ അപ്പൻ അന്ന് കലിപ്പിൽ കല്പിച്ചതാണ് വീട്ടിൽ വെച്ചടിച്ചോളാൻ. അതീ പിന്നെയാണീ മുറി വല്ലപ്പോഴും ബിയർ മണം കൊണ്ട് കിക്ക് ആവുന്നത്…
“നിന്റെ അപ്പൻ വന്നിട്ടുണ്ടാകുമോ?! ഞാൻ വരുമ്പോ ഉണ്ടായിരുന്നില്ല...”
“ഉണ്ടാകും… ഇച്ചിരി മുൻപ് കാർ വന്നു പോർച്ചിലേക്ക് കയറുന്നത് ഞാൻ കെട്ടായിരുന്നു, അപ്പനറിയാത്തത് ഒന്നുമല്ലലോ, നീ പോയി എടുത്തേച്ചും വാ സണ്ണീ. നിനക്ക് വേണോ…റെജിനെ?!”
റെജിൻ, വെറും ഒരാഴ്ച കൊണ്ട് എന്നെ ചുറ്റിക്കുന്ന ആ പെണ്ണിനെ പുഷ്പം പോലെ കണ്ടുപിടിച്ചു മുന്നിലിട്ട് തരാമെന്നൊക്കെ തള്ളി മറിച്ചിട്ട് നടപ്പില്ല എന്ന് മനസിലായപ്പോൾ ഒഴിയാൻ വന്നതാണിപ്പോ എന്റെ വീട്ടിലേക്ക്. പിന്ന ഓഫ്‌കോർസ് ബിയർ അടിക്കാനും. സണ്ണി വരും മുന്നേ എല്ലാം പറഞ്ഞു തീർക്കാൻ ആയിരുന്നു അവന്റെ പ്ലാൻ! അപ്പോഴേക്കും സണ്ണിയും വന്നല്ലോ.
“ബിയർ വേണം, അതിനല്ലേ വന്നത് ഹിഹി, പക്ഷെ തിരികെ
💬 Comments
View all comments