0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.6K

പോകുമ്പോ മാമന്മാര് നമ്മളെ ഊതിക്കുമോ സണ്ണി!” റെജിൻ ഒരു തവണ പെട്ടിട്ടുണ്ട് പിന്നെ അപ്പൻ ആണ് വിളിച്ചു പറഞ്ഞിട്ട് അവനെയിറക്കിയതും, എന്നാലുമവൻ അപ്പന്റെ മുന്നിൽ വെച്ചിട്ടും ഇടക്ക് അടിക്കാറൊക്കെ ഉണ്ട്.

“ജോർജ്‌ വർഗീസ് അല്ലെ താഴെ ഇരിക്കുന്നെ, വിളിച്ചു പറയിക്കാം… അല്ലെ മാത്യു!” സണ്ണി ചിരിച്ചുകൊണ്ട് ടേബിളിൽ നിന്നും ചാടിയിറങ്ങി റെജിൻ അന്നേരം ബാല്കണിയിലേക്ക് നടന്നു വിദൂരതയിലെ ഇരുട്ടിലേക്ക് നോക്കി, ചെറു മിന്നാമിനുങ്ങളെ കൈവീശിക്കൊണ്ടിരുന്നു.

“എന്റെ പൊന്നു സണ്ണീ, ഇന്നാളത്തെ പോലെ ഒന്നുടെ വേണ്ട, അപ്പൻ എല്ലാം കുറക്കാൻ എന്നോട് പറഞ്ഞിട്ടുണ്ട്!”

ഏറെ നേരമായി എസി 19 ലു ഇട്ട എന്റെ മുറി നല്ല തണുപ്പുണ്ട്, ഞാൻ ബെഡിലേക്ക് തന്നെ ചരിഞ്ഞിരുന്നു. കാല്‌ പെരുവിരൽ വിരലൊന്നു മടക്കി പൊട്ടിച്ചു. വെള്ള പൂക്കൾ വിരിച്ച കിടക്കവിരിപ്പിലേക്ക്, നോക്കിയിരുന്നു. ബെഡിൽ നിറയെ പേരു പോലും അറിയാത്ത, കാണാൻ സുന്ദരിയാണോ എന്നറിയാത്ത…. എന്നെ ആദ്യമായി പ്രേമകുഴിയിൽ തള്ളിയിട്ട പെൺകുട്ടിയുടെ, മുപ്പതിലേറെ കത്തുകൾ നിരത്തിയിട്ടിരുന്നു…..

ഞാനതിലേക്ക് നോക്കുമ്പോ ദൂരെയെങ്ങോ എന്നെ വട്ടു പിടിപ്പിക്കുന്നതിൽ ത്രിൽ അടിച്ചുകൊണ്ട് ഒരു കാന്താരിയുടെ ചിരി എന്റെ മനസിലേക്ക് വന്നുകൊണ്ടിരുന്നു.

“അങ്കിളേ… സ്‌കോർ എന്തായി!”

“270/8 നമ്മൾ ജയിക്കുമെടാ എന്തായാലും… എന്താടാ സണ്ണീ, കാര്യമായ ചർച്ച ആണല്ലോ മൂന്നും കൂടെ!”

“ഇല്ല അങ്കിളേ, ക്ളസ്സൊക്കെ കഴിയാറായില്ലേ…അതിന്റെ”

“എടുക്കുന്നില്ലേ!???”

“എന്താ അങ്കിളേ..”

“നീ ബിയർ എടുക്കാനല്ലേ വന്നത്…?! എടുത്തോ…”

“ഹിഹിഹി….”

സണ്ണി ബിയറും എടുത്തു വന്നു അടി തുടങ്ങുമ്പോ റെജിൻ ബാൽക്കണിയിൽ നിന്നുകൊണ്ട് വലിക്കുന്നുണ്ടായിരുന്നു.

“സെക്കൻഡ് ഇയർ എക്സാം കഴിഞ്ഞാൽ വെക്കേഷന് ഞാൻ ചേച്ചിടെ വീട്ടിൽ, ബാംഗ്ലൂർ പോവാണ് മാത്യു…”

💬 Comments

View all comments