0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 813

പക്ഷെ, ഇന്നിപ്പോ വെറും 5 ദിവസം മാത്രം ബാക്കിയുണ്ടെനിക്ക്. ഇതുവരെ സപ്പ്ളിയൊന്നുമില്ല! പക്ഷെ…. കോളേജിലെ ഞങ്ങളുടെ ഗാങ് ഒന്നിച്ചിരിക്കുന്ന വാകമരച്ചോടും, ലേഡീസ് ഹോസ്റ്റലിന്റെ എതിരെയുള്ള ആമ്പൽ കുളവും പിന്നെ കോളേജിന് പിറകിലെ ഫുട്ബാൾ ഗ്രൗണ്ടും പോലെ….. മനസ്സിൽ എന്നെ അദൃശ്യമായി ഇത്രയും ആഴത്തിൽ പ്രണയിക്കുന്ന അവളെയും എനിക്ക് നഷ്ടമാകുമല്ലോ എന്നോർക്കുമ്പോ….

“മാത്യു നീ അടിക്കുന്നില്ലേ…” ബെഡ്റൂമിന്റെ അരികിൽ ചുവരിൽ പതിപ്പിച്ച കണ്ണാടിയുടെ മുന്നിലെ സ്റ്റാൻഡിന്റെ മുന്നിൽ ബിയർ വെച്ചിരുന്നു. എനിക്കീ തലവേദന ഒഴിവാക്കാതെ അടിക്കാൻ തോന്നുന്നില്ല. ഞാനൊരു സിഗരറ്റ് കത്തിച്ചുകൊണ്ട് ബെഡിൽ നിന്നുമിറങ്ങി ബാല്കണിയിലേക്ക് ചെന്നു. പുറത്തു നേരെ റോഡിലേക്ക് ഉള്ള വ്യൂ ആണ്.

“നീ ഇങ്ങു താ…” റെജിൻ സണ്ണിയോട് ബിയർ എടുപ്പിച്ചു. അവനും പല്ലിന്റെ ഇടയിൽ വെച്ച് കടിച്ചു തുറന്നു. എന്നിട്ട് വായിലേക്ക് കമിഴ്ത്തി തുടങ്ങി.

“പക്ഷെ ഞാനാലോചിക്കുന്നത് അതല്ല മാത്യു….ഈ മൂന്നു വർഷത്തിൽ, കോളേജിൽ നിന്നും ആകെ 6 പെൺകുട്ടികൾ നിന്നോട് പ്രണയാഭ്യര്ത്ഥന നടത്തിയിട്ടുണ്ട്! എന്റെ കൌണ്ട് കറക്ട് അല്ലെ….എഹ് പിന്ന അതിലൊരുത്തി നമ്മടെ റോഷ്ണി മിസ്സും ഉണ്ട്! എന്നിട്ടും… ഈ മരങ്ങോടൻ ആരോടെങ്കിലും തിരിഞ്ഞൊന്നു നോക്കിയാതായി ഞാൻ കേട്ടിട്ടില്ല!”

“അതിലെനിക്കൊരു ദുഖവുമില്ല റെജിനെ…..ഇപ്പോഴും! പക്ഷെ ഈ കുട്ടി. അവളെ കണ്ടിട്ടില്ലെങ്കിലും, ഞാൻ കാമ്പസിൽ ഒരല്പം ബലം പിടിച്ചു നടക്കുന്നവൻ ആണെന്ന് അവൾക്കറിയാം, എന്നിട്ടും എന്നെ ഒരു കുഞ്ഞിനെ പോലെ ആണ് അവളെഴുതിയ എഴുത്തിൽ…..എല്ലാം അവൾ കൊഞ്ചിച്ചുകൊണ്ട് ഓരോന്ന് പറയുന്നത്. പക്ഷെ ഫോൺ ചെയ്യുമ്പോ അവളുടെ ഉള്ളിൽ നല്ല പേടിയുണ്ട് താനും…

“പിടിക്കപെടുമോ എന്ന പേടിയാകും” സണ്ണി ഇടയിൽ കയറി പറഞ്ഞുകൊണ്ട് നിലക്കടല കൊറിച്ചു.

“കേൾക്ക്…..എന്നിട്ടും ധൈര്യം വരുത്തിയാണ് അവളെന്നെ വിളിക്കുന്നത് എന്നാണ് അവൾ പറയുന്നത്. പിന്നെ മുഖം കാണിക്കാതെ പ്രണയിക്കുമ്പോ ഉള്ള സുഖം. അത് വല്ലാത്ത ഒരു ത്രില്ല് ആണ് പോലും…!!!!! എന്റെ കയ്യില് കിട്ടിയാലുണ്ടല്ലോ…..!!!!”

സണ്ണി അന്നേരം ബെഡിലേക്ക് ചരിഞ്ഞു ഇരുന്നുകൊണ്ട് ഏറ്റവും മേലെയുള്ള കത്തുകളിൽ ഒരെണ്ണം എടുത്തുകൊണ്ട് ഒരു ഭാഗം വായിച്ചു.

“ഹൃദയം നെഞ്ചിന്റെ ഇടതും വലതും മാറി മാറി അനുഭവപ്പെടുന്ന ഈ സുഖകരമായ രോഗം എനിക്കാദ്യം നിന്നെ കണ്ടനാൾ

💬 Comments

View all comments