Chapter Title : ? വിധുമുഖി ? [കൊമ്പൻ]
ലേശം കുറുമ്പു ഉണ്ട് താനും...”
അത് പറയുമ്പോ മുൻപൊരിക്കലും ഞാനീ കത്തുകൾ ഇത്ര സീരിയസ് ആയിട്ടെടുത്തിരുന്നില്ല! പക്ഷെ വീണ്ടും വീണ്ടും വായിക്കുമ്പോ പെണ്ണിന്റെ മനസിലേക്ക്…….ആ ചുരുളിയിലേക്ക് എന്നെ വലിച്ചങ്ങവളിടുമ്പോ എനിക്ക് തിരികെ പോരാൻ കഴിയുന്നില്ല!! കണ്ടു പിടിക്കണം എന്ന് മനസ്സിൽ പറയുന്നുണ്ട്. ഒപ്പമെന്റെ വാശിയും കൂടെയുണ്ട്, അവളെ കണ്ടു കിട്ടിയാൽ….എന്നെ ഇങ്ങനെ വട്ടുകളിപ്പിച്ചതിനു അവളെക്കൊണ്ട് ഞാൻ…..
പക്ഷെ, ഇന്നിപ്പോ വെറും 5 ദിവസം മാത്രം ബാക്കിയുണ്ടെനിക്ക്. ഇതുവരെ സപ്പ്ളിയൊന്നുമില്ല! പക്ഷെ…. കോളേജിലെ ഞങ്ങളുടെ ഗാങ് ഒന്നിച്ചിരിക്കുന്ന വാകമരച്ചോടും, ലേഡീസ് ഹോസ്റ്റലിന്റെ എതിരെയുള്ള ആമ്പൽ കുളവും പിന്നെ കോളേജിന് പിറകിലെ ഫുട്ബാൾ ഗ്രൗണ്ടും പോലെ….. മനസ്സിൽ എന്നെ അദൃശ്യമായി ഇത്രയും ആഴത്തിൽ പ്രണയിക്കുന്ന അവളെയും എനിക്ക് നഷ്ടമാകുമല്ലോ എന്നോർക്കുമ്പോ….
“മാത്യു നീ അടിക്കുന്നില്ലേ…” ബെഡ്റൂമിന്റെ അരികിൽ ചുവരിൽ പതിപ്പിച്ച കണ്ണാടിയുടെ മുന്നിലെ സ്റ്റാൻഡിന്റെ മുന്നിൽ ബിയർ വെച്ചിരുന്നു. എനിക്കീ തലവേദന ഒഴിവാക്കാതെ അടിക്കാൻ തോന്നുന്നില്ല. ഞാനൊരു സിഗരറ്റ് കത്തിച്ചുകൊണ്ട് ബെഡിൽ നിന്നുമിറങ്ങി ബാല്കണിയിലേക്ക് ചെന്നു. പുറത്തു നേരെ റോഡിലേക്ക് ഉള്ള വ്യൂ ആണ്.
“നീ ഇങ്ങു താ…” റെജിൻ സണ്ണിയോട് ബിയർ എടുപ്പിച്ചു. അവനും പല്ലിന്റെ ഇടയിൽ വെച്ച് കടിച്ചു തുറന്നു. എന്നിട്ട് വായിലേക്ക് കമിഴ്ത്തി തുടങ്ങി.
“പക്ഷെ ഞാനാലോചിക്കുന്നത് അതല്ല മാത്യു….ഈ മൂന്നു വർഷത്തിൽ, കോളേജിൽ നിന്നും ആകെ 6 പെൺകുട്ടികൾ നിന്നോട് പ്രണയാഭ്യര്ത്ഥന നടത്തിയിട്ടുണ്ട്! എന്റെ കൌണ്ട് കറക്ട് അല്ലെ….എഹ് പിന്ന അതിലൊരുത്തി നമ്മടെ റോഷ്ണി മിസ്സും ഉണ്ട്! എന്നിട്ടും… ഈ മരങ്ങോടൻ ആരോടെങ്കിലും തിരിഞ്ഞൊന്നു നോക്കിയാതായി ഞാൻ കേട്ടിട്ടില്ല!”
“അതിലെനിക്കൊരു ദുഖവുമില്ല റെജിനെ…..ഇപ്പോഴും! പക്ഷെ
💬 Comments
View all comments