0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.6K

ഈ കുട്ടി. അവളെ കണ്ടിട്ടില്ലെങ്കിലും, ഞാൻ കാമ്പസിൽ ഒരല്പം ബലം പിടിച്ചു നടക്കുന്നവൻ ആണെന്ന് അവൾക്കറിയാം, എന്നിട്ടും എന്നെ ഒരു കുഞ്ഞിനെ പോലെ ആണ് അവളെഴുതിയ എഴുത്തിൽ…..എല്ലാം അവൾ കൊഞ്ചിച്ചുകൊണ്ട് ഓരോന്ന് പറയുന്നത്. പക്ഷെ ഫോൺ ചെയ്യുമ്പോ അവളുടെ ഉള്ളിൽ നല്ല പേടിയുണ്ട് താനും…

“പിടിക്കപെടുമോ എന്ന പേടിയാകും” സണ്ണി ഇടയിൽ കയറി പറഞ്ഞുകൊണ്ട് നിലക്കടല കൊറിച്ചു.

“കേൾക്ക്…..എന്നിട്ടും ധൈര്യം വരുത്തിയാണ് അവളെന്നെ വിളിക്കുന്നത് എന്നാണ് അവൾ പറയുന്നത്. പിന്നെ മുഖം കാണിക്കാതെ പ്രണയിക്കുമ്പോ ഉള്ള സുഖം. അത് വല്ലാത്ത ഒരു ത്രില്ല് ആണ് പോലും…!!!!! എന്റെ കയ്യില് കിട്ടിയാലുണ്ടല്ലോ…..!!!!”

സണ്ണി അന്നേരം ബെഡിലേക്ക് ചരിഞ്ഞു ഇരുന്നുകൊണ്ട് ഏറ്റവും മേലെയുള്ള കത്തുകളിൽ ഒരെണ്ണം എടുത്തുകൊണ്ട് ഒരു ഭാഗം വായിച്ചു.

“ഹൃദയം നെഞ്ചിന്റെ ഇടതും വലതും മാറി മാറി അനുഭവപ്പെടുന്ന ഈ സുഖകരമായ രോഗം എനിക്കാദ്യം നിന്നെ കണ്ടനാൾ മുതൽ ആണ് തോന്നിയത്…. നിന്നോട് സംസാരിക്കാൻ വേണ്ടി ഫോണിൽ ഓരോ നമ്പർ ഞെക്കുമ്പോ… എന്റെ തൊണ്ടയിൽ ഒരിറ്റു വെള്ളം ഇല്ലാത്ത മരുഭൂമി പോലെ….. പക്ഷെ ദേഹം മൊത്തം കുളിരുകൊണ്ട് വിറച്ചുകൊണ്ട് വിയർക്കുന്നുമുണ്ട്…. ഈ സുഖം! മാത്യു…. ഐ ലവ് യു……”

“ഏന്റമ്മൊ കക്ഷി നിന്നെ പ്രേമിച്ചു വട്ടായിട്ടുണ്ട്!!! പക്ഷെ ഇങ്ങനെ ഉള്ള സിറ്റുവേഷൻ പെൺകുട്ടിക്കൾ പെട്ടന്ന് കലം ഉടച്ചുകൊണ്ട്‌ എന്തെങ്കിലും അബദ്ധം കാണിക്കും! പക്ഷെ ഇത്രേം പൈങ്കിളി ആയിട്ടും, ഇവൾ നിനക്ക് പിടി തരുന്നില്ലെങ്കിൽ നമ്മൾ വിചാരിക്കുന്നപോലെയല്ല….”

“അഹ് ഇപ്പൊ മനസിലായല്ലോ എന്റെ ബുദ്ധിമുട്ട്’!!”

“ഒവ്വ….!!” ഞാനും സണ്ണിയും ഒന്നിച്ചു പറഞ്ഞു.

“നമ്മളെകൊണ്ട് ഇതൊന്നും പറ്റില്ലാന്ന് ഈ അജ്ഞാത

💬 Comments

View all comments