Chapter Title : ? വിധുമുഖി ? [കൊമ്പൻ]
സുന്ദരിക്കും അറിയാമായിരിക്കും…” റെജിൻ പിന്നെയും മൂപ്പിക്കാൻ തുടങ്ങി.
“സുന്ദരിയോ നീ കണ്ടോ…?! റെജിനെ…” സണ്ണിയാണ് അത് ചോദിച്ചത്. പക്ഷെ ഞാൻ അതേക്കുറിച്ചു ഇതുവരെ ആലോചിച്ചിരുന്നില്ല...
“നീ പറയുന്നത് പോലെ പ്രേമം മൂത്തു പൈങ്കിളി ആയതാണ്, പക്ഷെ ബുദ്ധിയുണ്ട്; എന്തായാലും, ഇവനെ നോക്കണം എങ്കിൽ ആള് സുന്ദരി ആയെങ്കിൽ അല്ലെ…. പറ്റുള്ളൂ…”
“വേണ്ട! നിങ്ങൾ രണ്ടും ഇനി അതിന്റെ പേരിൽ തല്ലുകൂടണ്ട…! അവളിനിയെങ്ങനെ ആണെങ്കിലും എനിക്കിഷ്ടമാണ്….”
മനസു നോവുമ്പോ ഞാൻ പുകയൂതിക്കൊണ്ട് അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
“ഡാ ഡാ…. അപ്പൊ കാര്യങ്ങൾ അവിടെ വരെയെത്തിയല്ലേ…. നിനക്കവളെ അത്രയ്ക്കിഷ്ടമാണെന്നു…. ഇപ്പോഴാണ് നീ പറയുന്നത്… ഡാ മാത്യു… പക്ഷെ നിന്നെ ഇങ്ങനെ കാണാനും കഷ്ടമുണ്ട്. നിന്നെ അവളാകെ മാറ്റിയെടാ…,. ശെരിക്കും.!! നീ അവളെ പ്രേമിക്കുമ്പോ നിന്റെയുള്ളിൽ ആ കലിപ്പ് എല്ലാം പോയി അവൾക്കു വേണ്ടപോലെയുള്ള ഒരു പാവം ചെക്കനായി മാറുന്നുണ്ട്….” അവനെന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു. എനിക്കുമത് യോജിക്കാൻ ആണ് തോന്നിയത് പക്ഷെ. എന്തോ!
“എനിക്കറിയില്ല സണ്ണീ…ഞാനാദ്യമൊന്നും അത്രസീരിയസ് ആയിരുന്നില്ല, ഏതോ ഒരു പൊട്ടിപ്പെണ്ണ് അവളെന്നെ കളിപ്പിക്കാൻ ആണെന്ന് ഞാൻ കരുതിയത്. അവളുടെ കൈക്ഷരവും അവളെ സ്വയം പരിചയപ്പെടുത്തിയ രീതിയും ഒക്കെ നോക്കുമ്പോ….
എന്നാലും എന്തോ ഒരു.. എനിക്കറിയില്ലടാ…. അവൾ ആരാണെന്നു അറിയാൻ വേണ്ടി ആ കത്തിലൂടെ അവളെഴുതിയ അക്ഷരങ്ങളിലൂടെ ഞാൻ അവളെ തേടുമ്പോ….ഞാൻ വീണു പോയി!!!!
അവളെ കണ്ടുപിടിക്കാൻ ഞാൻ നമ്മുടെ കോളേജിൽ ജൂനിയേർസ് ഉൾപ്പെടെ പലരെയും നമ്മുടെ ആമ്പൽക്കുളത്തിൽ ഇരിക്കുമ്പോ നോക്കുന്നുണ്ടായിരുന്നു… പക്ഷെ! അവരിൽ ചില പെൺകുട്ടികൾക്ക് എന്നെ പേടി! ചിലർക്ക് ആരാധന, ചിലർക്ക് ദേഷ്യം! അങ്ങനെ
💬 Comments
View all comments