Chapter Title : ? വിധുമുഖി ? [കൊമ്പൻ]
വാക്കിലും പ്രണയത്തെക്കാളും, ഞാനവളെ കണ്ടെത്തുമോ എന്ന പേടിയാണ്….. വിറച്ചുകൊണ്ട് എന്നോടൊരോന്നു ചോദിക്കുമ്പോ എനിക്ക് മനസിലാകുന്നത്. ഞാൻ പ്ലസ് റ്റു പഠിക്കുമ്പോ ഉള്ള ഒരു ഇൻസിഡന്റ് ഇവൾക്കെങ്ങനെ അറിയാം! അതാണ് എന്നെ കണ്ഫയൂഷൻ ആക്കുന്നത്. എന്റെ ഈഗോ കാരണം ഞാൻ അവളോട് എന്റെയുള്ളിൽ അവളിങ്ങനെ നിറഞ്ഞു നിൽക്കുകയാണെന്ന് ഇന്ന് വിളിക്കുമ്പോഴും സമ്മതിക്കാൻ നിന്നില്ല! എന്നെ രണ്ടൂസം കാണാതെ അവൾക്ക് ഇരിക്കാൻ വയ്യെന്ന് പറഞ്ഞു കൊഞ്ചുമ്പോ ഞാൻ മനസ്സിൽ കുട്ടികളെ പോലെ ചിരിക്കുന്നുണ്ട്. പക്ഷെ അവളോട് ഞാനതു പറഞ്ഞാൽ ഞാൻ ചെറുതായി പോകില്ലേ…?!!!! പക്ഷെ പക്ഷെ… അവളുടെ പേരിന്റെ ആദ്യത്തെ അക്ഷരം അതെങ്കിലും ചോദിക്കാമായിരുന്നു…..
ഇവളുടെ പ്രായം എന്റെയൊപ്പം ആണോ?! അതോ കോളേജിലെ ഞാൻ അറിയാത്ത 500 ലു പരം പഠിക്കുന്ന പെൺകുട്ടികളിൽ ആരെങ്കിലുമാണോ…ഇവൾ?!!!
“കഴിക്കണ്ടടാ….?!!!” താഴെ നിന്നും കഴിക്കാനായി അമ്മയുടെ വിളി വന്നു. ഇത്ര നേരം വെള്ളമടി ആയതു കൊണ്ട് കഥയിലെ പ്രധാന കഥാപാത്രത്തെ പരിചയപെടുത്തിയില്ല. വസുധ എന്നാണ് പേര്, എന്റെ സെക്കൻഡ് മദർ ആണ്. അപ്പന്റെ ഒരേയൊരു കാമുകി ആയിരുന്നു കക്ഷി. അപ്പന്റെ വിവാഹശേഷവും അവരും കല്യാണം കഴിക്കാതെ അപ്പനെ ഓർത്തു തനിച്ചു കഴിയുന്നു എന്നറിഞ്ഞപ്പോൾ, അമ്മ മരിച്ചതിന്റെ ഒന്നര വർഷം കഴിഞ്ഞ സമയത്തു എന്റെ അപ്പൻ അവരെ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരികയായിരുന്നു, അന്നെനിക്ക് 10 വയസാണ്. എന്റെ എല്ലാ കുരുത്തക്കേടിനും ഫുൾ സപ്പോർട്ട് ആണ് കക്ഷി. ഞാൻ നല്ല വിശപ്പുണ്ടല്ലോ എന്നോർത്തുകൊണ്ട് താഴെ ചെന്നു. അപ്പന്റെ നേരെ എതിരുള്ള സോഫയിലേക്കിരുന്നു.
“? പൂവാം കുരുന്നിന്നു നാവോറു പാടാൻ വായോ പുള്ളോർക്കുടവുമായ് വീണക്കിടാവും വായോ കണിവെള്ളരി പടർപന്തലിൽ കുരുവിപ്പെണ്ണിൻ കുടിവയ്പ്പല്ലോ…. ?”
ടീവിയിൽ കാണുന്ന പാട്ടും കേട്ടുകൊണ്ട് അമ്മ അപ്പന്റെ തോളിൽ ചാരിയിരിക്കുന്നു. അമ്മയുടെ കയ്യിലാണ് റിമോട്ട്!
“ഈ സിനിമ തനിക്കൊർമ്മയുണ്ടോ ?!”
“ഊം….” അമ്മയുടെ മുഖത്തെ ലാസ്യ ഭാവം ഞാൻ ആസ്വദിച്ചുകൊണ്ട് നോക്കി. എന്തോ ഒരു ഫ്‌ളാഷ് ബാക് സ്റ്റോറി വരുന്നുണ്ടെന്നു ഞാനൂഹിച്ചു.
“റീനയും ഞാനും മാത്തുവിന് മൂന്നു വയസുള്ളപ്പോൾ പോയി കണ്ട സിനിമയാണ്. പക്ഷെ താനും ആ തിയറ്ററിൽ ഉണ്ടായിരുന്നു എന്ന്, സിനിമകഴിഞ്ഞു
💬 Comments
View all comments