0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

ചെക്കാ…. ഫ്രെണ്ട്സ് ന്റെയൊപ്പം നടന്നു പോകുമ്പോ എനിക്ക് നിന്റെ അടുത്തേക്ക് വരണമെന്നും, നിന്നെ നിന്റെ ഫ്രെണ്ട്സ് ന്റെ മുന്നിൽ നിന്നും നമ്മുടെ മാത്രം ലോകത്തേക്ക് നിന്റെ കൈയ്യും പിടിച്ചു വലിച്ചു കൊണ്ടോണം എന്നൊക്കെയുണ്ട്…. പക്ഷെ സത്യം പറയട്ടെ!!! പേടിയാണ്…… ഇന്ന് നിന്റെ വീട്ടിലേക്ക് വന്നത് ഞാൻ തന്നെയാട്ടോ… ഞാൻ എങ്ങനെയിരിക്കുമെന്നു അറിയാൻ ആണെങ്കിൽ എന്റെ പൊന്നുമോൻ അമ്മയോട് ചോദിച്ചാൽ മതി, എന്നെ അമ്മ കണ്ടിട്ടുണ്ട്… സ്നേഹത്തോടെ നിന്റെ മാത്രം D”

“D !!!!!!!!”

“D”

ദിവ്യ.. ദർശന…. ദേവിക…… ദീപിക………. ദീപ്തി………….. ദിയ………………. ഇനി ഡെയ്‌സി ആണോ? ഈശ്വരാ…..

ഒരായിരം പേരുകൾ എന്റെ മനസിലേക്ക് സംഗീതം പോലെ ഒഴുകിയെത്തുമ്പോ ഞാൻ ബെഡിലേക്ക് മലർന്നുകൊണ്ട് ഞാൻ ആമ്പൽപൂ കുളത്തിനു മുന്നിലിരിക്കുന്ന ആ നിമിഷമോർത്തു. എന്നെ നോക്കി പുഞ്ചിച്ചിരിച്ച ആ സുന്ദരികുട്ടികളുടെ കൂട്ടത്തിൽ പ്രണയം അലിഞ്ഞ മിഴികൾ ഞാൻ തേടി….. എന്നെയിത്രയും ഉലച്ച എന്റെ പെണ്ണെ…… ഞാനിന്നു എങ്ങനെ ഉറങ്ങും…… നിന്നെയും കെട്ടിപിടിച്ചു പോയ ജന്മത്തിലെ കടം തീർക്കാൻ കൊതിതീരെ നിന്നെ ചുംബിച്ചുണർത്തി നിന്റെ മുഖത്തെ ചിരിയും കൊഞ്ചലും എനിക്ക് കാണാൻ കൊതിയാകുന്നു……മനസു വല്ലാതെ റൊമാന്റിക് ആയപ്പോ ആവശ്യമില്ലാതെ പൊയറ്റിക് ആവുന്നത് ഞാനറിഞ്ഞു.

“മാത്യു….”

“അമ്മെ…!!!”

അമ്മ മുറിയിലേക്ക് വന്നപ്പോ, ഞാൻ കത്ത് തുറന്നുകൊണ്ട് അമ്മയ്ക്ക് നീട്ടി.

“ഛീ. It's Private.” അമ്മ എന്റെ കവിളിൽ നുള്ളികൊണ്ട് പറഞ്ഞു.

“ഡാ മാത്തൂ…..നിനക്കൊരു ക്ലൂ പറഞ്ഞു തന്നാൽ നീയെനിക്ക് ന്തു തരും…?!!!”

“ശോ. എന്റെ അമ്മക്കുട്ടി മുത്താണ്…… പറ ഞാൻ എന്ത് ചെയ്യണം?!!”

“പറയാം… പക്ഷെ…” അമ്മ ഒരു നിമിഷം ഇടം

💬 Comments

View all comments