0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

കൈകൊണ്ട് സാരിത്തുമ്പു പിടിച്ചു. പിന്നെ വലം കൈകൊണ്ട് എന്റെ കവിളിലും തലോടി.

“എന്ത് പക്ഷെ….?!”

“ആ കുട്ടിയെ എന്റെ മോനു പ്രണയിക്കാം, പക്ഷെ അവളെ ഒരുപക്ഷെ കണ്ടു കിട്ടിയില്ലെങ്കിൽ…. മോൻ ഒരിക്കലും സങ്കടം വരാനോ കരയാനോ പാടില്ല!”

“പ്രോമിസ്….ഞാൻ ആ കുട്ടിയെ ജീവന് തുല്യം സ്നേഹിക്കും…. ആ കുട്ടിയെ കിട്ടുന്നവരെ കാത്തിരിക്കും പോരെ….”

ഞാൻ അമ്മയുടെ കഴുത്തിലൂടെ കൈ കോര്ത്തുകൊണ്ടു എന്റെ നെറ്റി അമ്മയുടെ നെറ്റിയിൽ മുട്ടിച്ചു.

“കഴിക്കാം…മാത്തൂ”

അന്നത്തെ ദിവസം എനിക്കുറക്കമേ വന്നില്ല. ഞാൻ 7 ഓളം തവണ ആ കത്തുവായിച്ചു. ഉറങ്ങും മുൻപ് അപ്പന്റെ മുറിയുടെ വാതിൽ ഞാൻ തട്ടി വിളിച്ചു. അമ്മയെ പുറത്തേക്ക് വന്നിട്ട് ചോദിച്ചു.

“എന്താടാ ചെക്കാ, പ്രേമിക്കാൻ തുടങ്ങിയപ്പോ നിനക്കുറക്കം പോയോ….?!”

“അമ്മെ പറയമ്മേ ക്ലൂ…”

“ഉഹും ഞാൻ നാളെ പറയാം ന്നു പറഞ്ഞില്ലേ...You have to wait for the Magic….പിന്നെ ആലോചിച്ചപോഴാണ് മനസിലായത്, അതത്ര വല്യ ക്ലൂ ഒന്നുമില്ല, എങ്കിലും അത് വെച്ച് ആളെ കിട്ടിയാൽ കിട്ടി…”

വീണ്ടും ഞാൻ അമ്മയോട് ഞാൻ ക്ലൂ എന്തെന്ന് കെഞ്ചിയെങ്കിലും അമ്മ നാളെ പറയാം എന്ന് പറഞ്ഞു എന്നെ നോക്കി ചിരിച്ചു വാതിലടച്ചു.

പിറ്റേന്ന് ഞാൻ ക്ലാസ്സിലിരിക്കുമ്പോ ഇനി ഇന്നുടെ ചേർത്ത് മൂന്നു ദിവസമേ ഉള്ളു എന്നോർത്തു. റോഷ്‌നി മിസ് അന്നേരം വന്നിട്ട് ചുമ്മാ എല്ലാരോടും സംസാരിച്ചു തുടങ്ങി. ക്ലാസ് ട്യൂട്ടർ ആണ് റോഷ്‌നി വർഗീസ് എന്ന 26 കാരി അച്ചായത്തി. ക്ലാസ്സിലെ പതിവ് കത്തിയടിക്ക് ശേഷം, പോകാൻ നേരം മിസ് നു ഇഷ്ടമുള്ള ക്‌ളാസ് ഞങ്ങളുടെ ആണെന്ന് എല്ലാരോടും

💬 Comments

View all comments