0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

പക്ഷെ, അവിടെ ആ വീട്ടിൽ കഴിഞ്ഞ രണ്ടു ദിവസമായുള്ള റോഷ്‌നിയുടെ അതിരുകടന്ന അടുപ്പം ഋതു ശ്രദ്ധിച്ചിരുന്നു, നീരജയെ ശകാരിച്ചു ഒഴിവാക്കിയ ഞാനെന്തിനാണ് റോഷ്‌നിയോട് മറുതെന്നും പറയാത്തതെന്നു ഋതു കണ്ടപ്പോൾ അന്നേരം എന്നോട് തനിച്ചു സംസാരിക്കണം എന്ന് പറഞ്ഞതും, ശേഷം ടെറസിലേക്ക് അവളെന്നെ കാത്തുനിന്നതും…..അന്നേരമെന്റെ മനസ്സിൽ വീണ്ടും പഴയൊരു ഓർമ്മ ഈറൻ കാറ്റായി കടന്നു വന്നു.

സെക്കൻഡ് ഇയറിൽ വെച്ച് ഋതുവും ഞാനും കൂടെ യൂണിവേഴ്സിറ്റിയിലേക്ക് ഒരു എക്സാമിനു അവളുടെ റീവാലുവേഷൻ മാർക്ക് തിരുത്താൻ ആയിട്ട്, ട്രെയിനിൽ പോയിരുന്നത് ഞാനോർത്തു. അന്നവൾ എന്റെയൊപ്പം കളിച്ചും ചിരിച്ചും ഇരുന്നപ്പോ എന്റെ മനസിൽ എനിക്കൊരു സ്പാര്ക് അടിച്ചിരുന്നു അവൾക്കെന്നോട് പ്രേമം വല്ലതുമുണ്ടോ എന്ന്. പക്ഷെ എളുപ്പം പിടിതരാത്ത പെണ്ണാണ് ഋതു.

രോഷ്‌നിയുടെ കാര്യം എന്നോട് തനിച്ചു സംസാരിക്കാൻ ആണെന്ന് ഋതു ടെറസിൽ വരാൻ പറഞ്ഞതെന്ന് എനിക്കുറപ്പായി. പവർ കട്ട് സമയമായിട്ടും ഇപ്പൊ തന്നെ സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ എന്തോ എന്റെയുള്ളിലും ചെറിയ പേടിയുണ്ടായിരുന്നു.

എന്താണ് പറയാൻ ഉണ്ടേ ന്ന് പറഞ്ഞതെന്ന് അവളോട് ചോദിച്ചിട്ട് ഞാൻ ടെറസിലെ വീശുന്ന ആ തണുത്ത കാറ്റിൽ ഋതുവിന്റെ മുടിയിഴകൾ അവൾ അലക്ഷ്യമായി കിടക്കുന്നത് ഞാൻ നോക്കി.

അടുത്ത നിമിഷം അവളെന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു ഇഷ്ടമാണെന്നും….എന്നോട് മറ്റൊരു പെണ്ണ് അടുക്കുന്നത് അവൾക്ക് താങ്ങാനാകില്ലെന്നും…..

അവിടെ വെച്ച് എന്നെ ഒന്നുടെ അവൾ ഇരുകൈകൊണ്ടും അമർത്തി കെട്ടിപിടിച്ചു, എന്നിട്ട് കെട്ടിയോൻ ചത്തപോലെ പൊട്ടി കരയാൻ തുടങ്ങി. അവളുടെ കരച്ചിലോനൊപ്പം മഴയും പെയ്യാൻ തുടങ്ങിയതും ഇരുവരും നല്ലപോലെ നനഞ്ഞു. ഋതു എന്നെയൊട്ടു വിടുന്നേയില്ല!

ഞാനാകെ വല്ലാതെ ആയിപോയി. എന്റെകൂടെ പ്ലസ് വൺ

💬 Comments

View all comments