0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

ചുറ്റിപറ്റി. ക്‌ളാസ് കഴിയാറായില്ലേ ഇനിയെന്താ നിനക്ക് വാങ്ങേണ്ടേ…?!”

“ചേട്ടാ ഈ ഗ്ലിറ്റർ പേന കൂടുതലും ആരാണ് വാങ്ങുന്നത്…?!”

“ഇത് ….എന്താ കാര്യം പറ…”

സണ്ണി എന്റെ മുന്നിൽ കയറി കുട്ടപ്പൻ ചേട്ടന്റെ തോളിൽ കയ്യിട്ടു. അവർ ഒരേ നാട്ടുകാരാണ്, ആലപ്പുഴ. ആ സ്വാതന്ത്യം അവർക്കിടയിലുണ്ട്.

“അതെ സംഭവം ഒരു പെൺകുട്ടിയെ കണ്ടുപിടിക്കാനാണ് കുട്ടപ്പൻ ചേട്ടാ… ആരാണ് വാങ്ങുന്നത്….ഒന്നോർത്തു നോക്കിയേ?”

“എടാ അതിപ്പൊ. കുറെ പേരുണ്ടെടാ…”

“ഫസ്റ് ഇയറിലെ ഏതു പെൺകുട്ടിയാണ് എന്ന് മാത്രം പറഞ്ഞാൽ മതി. പേരോ, എങ്ങനെ ഇരിക്കുമെന്നോ എന്തെങ്കിലും കുട്ടപ്പൻ ചേട്ടൻ ഓർത്തിരിക്കുന്നുണ്ടോ…”

“ഇനി കണ്ടാൽ അറിയാമെന്നല്ലാതെ….ഞാനിതൊക്കെ”

“ശെയ്!!!!”

കുട്ടപ്പൻ ചേട്ടനെ പറഞ്ഞിട്ടും കാര്യമില്ല! ഇതൊക്കെ ചോദിയ്ക്കാൻ വന്ന നമ്മളെ പറഞ്ഞാൽ മതിയല്ലോ. ഞാനും സണ്ണിയും കൂടെ നിരാശനായി ഞങ്ങളുടെ ക്‌ളാസിലേക്ക് ചെന്നു. ഇന്നും പതിവുപോലെ തന്നെ ടീച്ചേർസ് ചുമ്മാ വന്നു വർത്തനമൊക്കെ പറഞ്ഞിരുന്നു. ഉച്ചയ്ക്ക് റോഷ്‌നി എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചിട്ട് ചോദിച്ചു. മൊബൈൽ ഫോൺ എന്തെ മേടിക്കാത്തെ എന്ന്?

ഞാൻ പറഞ്ഞു ഉടനെ വാങ്ങുന്നുണ്ട് എന്ന്! ജർമനിയിൽ പോയാലും കോൺടാക്ട് ചെയ്യുമോ എന്ന് വീണ്ടും ചോദിച്ചു. ഞാൻ പെട്ടന്ന് എന്ത് പറയുമെന്ന് അറിയാതെ റോഷ്‌നിയോട് പറഞ്ഞു. നമ്പർ തരു ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞിട്ട് നമ്പർ വാങ്ങിച്ചു വേഗം അവിടെ നിന്നും മുങ്ങി.

അങ്ങനെ ഉച്ചയായ്‌പ്പോ ഊണ് കഴിക്കാൻ ഇച്ചിരി ദൂരെയുള്ള നാരായണേട്ടന്റെ കട വരെ ഞാനും സണ്ണിയും റെജിനും പിന്നെ ശ്യാമും കൂടെ പോകാൻ തുടങ്ങി. അവിടെ നല്ല കിടിലൻ ഫിഷ് ഐറ്റംസ് കിട്ടും, വാഴയിലയിൽ ഉള്ള നല്ല ഭേഷ്

💬 Comments

View all comments