0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

ഊണ്! കോളേജ് മിസ് ചെയ്യുമ്പോ ഇതുപോലെ നല്ല ഫുഡ് ഡെസ്റ്റിനേഷൻ കൂടെയാണ് നമ്മൾ മിസ് ചെയുന്നത്.

“ഞാനും കൂടെ വരട്ടെ!!!” ഇറങ്ങാൻ നേരം ഋതു ചോദിച്ചപ്പോൾ എന്റെ പിറകിൽ നിന്നും സണ്ണി ഇറങ്ങി റെജിന്റെ ബൈക്കിൽ അവനൊപ്പം കയറി. ശ്യാമിനെ ഞാനൊന്നു നോക്കിയപ്പോൾ അവൻ അന്നേരം ചിരിച്ചു.

“അപ്പൊ ഋതു ന്റെ ചിലവാണ് ല്ലേ…”

“അതൊക്കെ നമുക്ക് നോക്കാം റെജിനെ…”

ഞങ്ങൾ കൃത്യ സമയത്തെത്തി, തിരക്ക് വരുന്നേയുള്ളൂ… അയക്കൂറയും പച്ചക്കായ ഉപ്പേരിയും ചെമ്മീൻ ചാറും കൂട്ടി നല്ലപോലെ ചോറ് കഴിച്ചു ഞങ്ങൾ തിരിച്ചു കോളേജിലേക്ക് ഇറങ്ങി. പുറത്തു അത്യാവശ്യം വെയിലുണ്ട്. ഋതു ഇപ്പൊ ഹോസ്റ്റലിൽ ആണ് നില്കുന്നത്, അവളോട് ഞാൻ തിരയുന്ന കുട്ടിയെ കുറിച്ച് അന്വേഷിക്കാണോ തിരക്കണോ എന്ന് ഞാനോർത്തു. അയ്യോ വേണ്ട! അവളെന്നോട് പ്രൊപ്പോസ് ചെയ്തപ്പോ ഞാൻ പ്രേമിക്കാൻ ഇന്ട്രെസ്ട് ഇല്ല എന്ന് പറഞ്ഞിട്ട് വെറുതെ എന്തിനാണ് അവളെ കൂടെ വിഷമിപ്പിക്കുന്നത് എന്ന് ഞാനും കരുതി.

“ഋതു നിനെക്കെപ്പോഴാണ് ജോയിൻ ഡേറ്റ്.?”

“ഞാനൊരു മാസം കൂടെ ഗാപ് ചോദിച്ചിട്ടുണ്ട്, എന്റെ കസിന്റെ കാര്യം പറഞ്ഞില്ലേ, ഞങ്ങളൊന്നിച്ചു ഒരു വീടെടുത്തു താമസം മാറാൻ ആണ് പ്ലാൻ….അവൾക്ക് ഒറ്റയ്ക്ക് ഹോസ്റ്റലിൽ നിക്കാൻ വയ്യ പോലും.”

“അപ്പൊ കോളേജ് കഴിഞ്ഞാലും താനിവിടെ കാണും അല്ലെ. ഭാഗ്യമുണ്ട്‌...ഋതു നിനക്ക്”

“ഉം….”

അന്ന് പക്ഷെ ഞാൻ ജൂനിയേർസ് പിള്ളേരെ കോളജിന്റെ മുന്നിൽ വെച്ച് നോക്കുമ്പോ മൂന്ന് പേര് ഉള്ള സെറ്റിൽ രണ്ടു പേര് എന്നെ നോക്കുമ്പോ ഒരുത്തി കൈ രണ്ടും ചുരുട്ടിപിടിച്ചുകൊണ്ട് തല താഴ്ത്തി മന്ത്രം ജപിക്കുന്നപോലെ എന്തോ ഉരുവിട്ടുകൊണ്ട് പോകുന്നുണ്ട്. മൂന്നെണ്ണത്തിലെ

💬 Comments

View all comments