Chapter Title : ? വിധുമുഖി ? [കൊമ്പൻ]
ഒരുത്തിയുടെ ബാഗിൽ വയലിൻ തൂക്കിയിട്ടുണ്ട്. BA.Music ആയിരിക്കും ആ കുട്ടികൾ എന്ന് ഞാനോർത്തു.
വീടെത്തിയപ്പോൾ ഏതാണ്ട് 7 മണിയായി, റെജിന്റെ കൂടെ ഞാൻ അവന്റെ അങ്കിളിന്റെ ഫാം ഹൗസിലേക്ക് ഒന്ന് പോയിരുന്നു. വിൻസെന്റ് അങ്കിൾ ആള് നല്ല രസികൻ ആണ്. ഒറ്റയ്ക്കാണ് താമസം. തെങ്ങും മീൻ കൃഷിയുമാണ് മെയിൻ. നേരം വൈകിയപ്പോൾ ഞാൻ അവിടെനിന്നിറങ്ങി. വീടത്തിയപ്പോൾ നല്ല വിശപ്പ്, ഞാൻ അമ്മയോട് ഡിന്നർ കഴിക്കാമെന്നു പറഞ്ഞപ്പോൾ അമ്മ അത്താഴം വിളമ്പിത്തന്നു, കഴിക്കുന്നതിനിടയിൽ അമ്മ എന്നോട് പറഞ്ഞു. “മാത്തൂ ആ കുട്ടിയാണോ അറിയില്ല. പക്ഷെ മാത്യു ഉണ്ടോ എന്ന് ചോദിച്ചു വിളിച്ചിരുന്നു. നിന്റെ അപ്പൻ ആണ് ഫോൺ എടുത്തത്. ഇല്ലെന്നു പറഞ്ഞതും അവൾ കട്ട് ചെയ്തു” എന്ന്.
ഞാൻ ലാൻഡ് ലൈൻ കാൾ ലിസ്റ്റ് ഡയറക്ടറി നോക്കിയപ്പോൾ അതൊരു മൊബൈൽ നമ്പർ ആയിരുന്നു. തിരിച്ചു വിളിച്ചപ്പോൾ ഒരു പെൺകുട്ടി എടുത്തു, ഇങ്ങോട്ടു ഒരു ഫോൺ വിളിച്ചിരുന്നല്ലോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു. കുറെ പേര് ഈ നമ്പറിൽ നിന്നും അവരുടെ വീട്ടിലേക്ക് ഒക്കെ വിളിച്ചിട്ടുണ്ട്. പേരു പറഞ്ഞാൽ ആൾക്ക് കൊടുക്കാമെന്നു പറഞ്ഞു. ഞാൻ ഒന്നും പറയാതെ കട്ട്ചെയ്തു. ഗേൾ ഫ്രണ്ട് ഇല്ലാത്തോണ്ട് മൊബൈൽ വാങ്ങിക്കാൻ തോന്നിയിട്ടില്ല! പക്ഷെ ഇപ്പോ തോനുന്നു ഒരെണ്ണം വാങ്ങിച്ചാൽ കൊള്ളാമെന്ന്.
ഉറങ്ങാനായി കിടന്നപ്പോ നാളെ ഫാർവെൽ ഡേയ് ആണെല്ലോ എന്നോർത്തു. ഓഫ്‌കോർസ് വൈകുന്നേരമാണ് മെയിൻ പരിപാടി.
രാവിലേ ചൂട് പുട്ടും കടലയും കട്ടനും കഴിച്ചുകൊണ്ട് ഞാൻ കോളേജിലേക്ക് ചെന്നു. ബൈക്ക് പാർക്ക് ചെയ്യുമ്പോ നീല സ്‌കൂട്ടി എവിടേലും ഉണ്ടോ എന്ന് നോക്കി. ശാന്തൻചേട്ടൻ
💬 Comments
View all comments