0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

ഞാനൊരു ലോൺ നു അപ്ലൈ ചെയ്തിട്ടുണ്ട് ആ കാര്യമൊക്കെ ഞാൻ ധ്രുവികയോട് പറഞ്ഞു. അമ്മയും അപ്പനും ഈ കാര്യം അറിഞ്ഞിട്ടില്ല.

കാര്യം അപ്പനും സുഹൃത്തുക്കളും കൂടെ തുടങ്ങിയ ഒരു ഇറ്റാലിയൻ റെസ്റ്റോറന്റ് മൂന്നു വർഷം മുൻപ് ടൗണിൽ തുടങ്ങിയതാണ്, അതിപ്പൊ നല്ല രീതിയിൽ റെവെന്യു ഉണ്ടാക്കുന്നുണ്ട്. ഞാനും ധ്രുവികയും ഇടയ്ക്കു പോകുമ്പോ അവൾ അപ്പനെ പരിചയപെട്ടു. പക്ഷെ അമ്മ ഇനിയും ധ്രുവികയോട് ഫോണിൽ അല്ലാതെ നേരിട്ട് കണ്ടു സമാധാനമായിട്ടൊന്നു സംസാരിച്ചിട്ടില്ല. അന്ന് വീട്ടിലേക്ക് കത്തുമായിട്ടൊക്കെ വന്നെങ്കിലും എളുപ്പം അമ്മയുടെ കയ്യില് നിന്ന് രക്ഷപ്പെട്ടിരുന്നല്ലോ കക്ഷി.

എനിക്ക് ഇനി 20 ദിവസം കൂടെയുണ്ട് നാട്ടിൽ. ദിവസങ്ങൾ എത്ര വേഗമാണ് പോകുന്നത്. ആ സമയം ഋതുവിന്റെ ഇന്ത്യൻ എക്സ്പ്രസ്സ് ലു ജോബ് ട്രെയിനിങ് കഴിഞ്ഞു, പാസ് ഔട്ട് ആയതുകൊണ്ട് ഋതുവിന്‌ കോളേജ് ഹോസ്റ്റലിൽ നിൽകാൻ പറ്റാത്തതിനാൽ അവളും ധ്രുവികയും കൂടെ കോളേജിന്റെ അടുത്ത് ഒരു വീടിന്റെ മേലെത്തെ പോർഷൻ വാടകക്ക് എടുത്തു താമസിക്കാൻ തുടങ്ങി. പക്ഷെ ഞങ്ങൾ എല്ലാരും എക്സ്പെക്ടറ് ചെയ്തത് ടൗണിൽ തന്നെ ആയിരിക്കും ഋതുവിന്‌ ജോബ് എന്ന്. പക്ഷെ അവൾക്ക് ജോബ് ലൊക്കേഷൻ എറണാകുളത്തേക്ക് കിട്ടി. ശ്യാമും ഋതുവും ഇതറിഞ്ഞപ്പോൾ ആകെ ഡൌൺ ആയി.

ശ്യാമിനോട് ഋതു പറഞ്ഞത് ധ്രുവികയെ തനിച്ചാക്കി പുതിയ ജോലി സ്‌ഥലത്തേക്ക്‌ പോകാൻ വയ്യെന്നും, ഇവിടെ അടുത്ത് തന്നെ വേറേ ജോലി നോക്കാമെന്നുമാണ്, ശ്യാമിതു എന്നോട് പറഞ്ഞപ്പോൾ എനിക്കും വിഷമമായി. ധ്രുവിക ഇതൊന്നുമറിയാതെ ഇരിക്കാൻ ഋതു ശ്രമിച്ചെങ്കിലും ഞാൻ ധ്രുവികയോട് കാര്യം പറഞ്ഞു മനസിലാക്കി അവൾക്ക് ഒറ്റയ്ക്ക് നിൽക്കാനുള്ള ധൈര്യം നൽകി. അന്നേരം

💬 Comments

View all comments