Chapter Title : ? വിധുമുഖി ? [കൊമ്പൻ]
മോഹം തോന്നി. പക്ഷെ അവൾ സമ്മതിച്ചാലും പബ്ലിക് പ്ളേസിൽ വെച്ച് അങ്ങനെ ചെയ്യുന്നത് എന്തോ തെറ്റാണു എന്ന ബോധം എന്റെയുള്ളിൽ ഉണ്ടായിരുന്നു. കിസ്സിങ്ങ് പിന്നെം കുഴപ്പമില്ല!
രാത്രി അത്താഴത്തിനു സണ്ണിയും റെജിനും ഉണ്ടായിരുന്നു, ധ്രുവിക വന്നത് പ്രമാണിച്ചു പെട്ടന്ന് ഒരു ബീഫ് ബിരിയാണി വീട്ടിൽ ഉണ്ടാക്കി. അമ്മയുടെ കൂടെ കൂടി പാചകമൊക്കെ പഠിക്കണമെന്ന് ധ്രുവിക പറയുന്നുണ്ടായിരുന്നു. ശേഷം അമ്മയും ധ്രുവികയും താഴെ ബെഡ്‌റൂമിൽ കയറിയപ്പോൾ അമ്മ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് വാതിലടച്ചു. ധ്രുവികയും അതിനു കൂട്ടായി...
എന്റെ അടുത്ത് കിടന്നുകൊണ്ട് റിട്ടയർ സിംഹം ഇപ്പൊ ഒന്നുടെ ചോദിച്ചു.
“മൊബൈലിൽ കുത്തികൊണ്ടിരിക്കാതെ കിടന്നൂടെ…”
“ധ്രുവീ കിടക്കാം…” ഞാൻ അടുത്ത SMS അവൾക്കയച്ചു
“ഇവിടെ അമ്മയും എനിക്കൊരു പാട്ടു തരാമോ ചോദിക്കുന്നുണ്ട്…”
“ഓ നിങ്ങളിപ്പോ ഒരു സെറ്റ് ആയല്ലോ ല്ലേ …”
“ഹിഹിഹി….മ്മുആ…അമ്മയെ കെട്ടിപിടിച്ചു ഞാനുറങ്ങാൻ പോവാ, എന്റെ അമ്മയെ ഞാനിത്രയും നാളും മിസ് ചെയ്തതിനും അമ്മയില്ലാത്ത ദിവസങ്ങളിൽ അവരെ ഓർത്തു കരഞ്ഞതിനും കൂടി, ഞാൻ തൊഴുന്ന ദേവനിപ്പോ എനിക്കൊരമ്മയെ തന്നത്, മനസ് നിറയെ സ്നേഹ മാത്രമുള്ള വസുധമ്മ...”
“നീയെടുത്തോ ❤️…”
10 ദിവസം കൂടെ കഴിഞ്ഞാൽ തിരികെ പോണം. VISA സ്റീഫച്ചായൻ വഴി റെഡിയായിട്ടുണ്ട്. ടിക്കറ്റ് അടുത്ത വരുന്ന ദിവസമെടുക്കണം, പക്ഷെ ധ്രുവികയെ പിരിയുന്നതാലോചിച്ചാൽ പോകാനും തോന്നുന്നില്ല! ഞാൻ കണ്ണടച്ച് കിടക്കാൻ തുടങ്ങി.
അതിരാവിലെ ചെറിയ തണുപ്പിൽ ഞാൻ പതിയെ കണ്ണ് തുറന്നപ്പോൾ അപ്പൻ എണീറ്റിരുന്നു. ഓടാൻ വേണ്ടി ട്രാക്ക് സ്യുട്ടും അണിഞ്ഞുപോകാൻ തുടങ്ങുകയാണ്. ബാൽക്കണിയിൽ നിന്ന് ഞാൻ പുറത്തേക്ക് നോക്കുമ്പോ നേരംവെളുത്തു തുടങ്ങുന്നേയുള്ളു. എനിക്കൊരു മൂഡ്
💬 Comments
View all comments