Chapter Title : ? വിധുമുഖി ? [കൊമ്പൻ]
അന്നേരം അയ്യോ ഇല്ലെന്നേ ചുമ്മാ പറയുവാ എന്നും പറഞ്ഞിട്ടു അപ്പന്റെ അടുത്തിരുന്നു. അപ്പൻ എന്റെ ധ്രുവികയുടെ നെറ്റിയിൽ മുത്തമിട്ടുകൊണ്ട് പറഞ്ഞു.
“നീ പഠിക്കാൻ പോയാലും എന്റെ പൊന്നു മോളെ കോളേജിലേക്ക് കൊണ്ട് വിടേണ്ടതൊക്കെ ഞാൻ അല്ലെ… ഞങ്ങളിപ്പോ ഒരു സെറ്റ് ആണ് അല്ലേടാ....” ധ്രുവിക ചിരിച്ചുകൊണ്ട് അപ്പന്റെ അടുത്ത് പൂച്ചയെപ്പോലെ പമ്മിയിരുന്നു
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ആ നേരത്തു ഋതുവും ഒപ്പം ഋതുവിന്റെ അച്ഛനും അമ്മയും ധ്രുവികയെ കാണാനായി ഞങ്ങളുടെ വീട്ടിലേക്ക് കയറി വന്നു. ധ്രുവിക ആദ്യമൊന്നു ഞെട്ടി. ഒപ്പം ഞാനും! അമ്മ അവരെ സ്വീകരിച്ചിരുത്തി. ഋതു ധ്രുവികയോട് സംസാരിച്ചുകൊണ്ടിരിക്കെ ഞങ്ങൾ എല്ലാരും ധ്രുവികയെ നിലത്തു വെക്കാതെ പൊന്നുപോലെ നോക്കുന്നത് എന്ന് കണ്ടപ്പോൾ ഋതുവിന്റെ അച്ഛന്റേം അമ്മയുടെയും മനസു മാറി. എന്റെ അമ്മ ഋതുവിന്റെ അമ്മയോട് അടുക്കളയിൽ വെച്ച് പറഞ്ഞത് ഞാൻ യാദൃശ്ചികമായി കേട്ടു.
“ധ്രുവിക ഇവിടെ നില്കുന്നതിലെനിക്ക് സന്തോഷമേയുള്ളൂ…എനിക്ക് മരുമകൾ അല്ല. സ്വന്തം മകളാണ്…..അതിനു വയറ്റിൽ പിറക്കണം എന്നില്ലല്ലോ...”
ഞാനും ഋതുവും ധ്രുവികയും കൂടെ എന്റെ മുറിയിൽ ധ്രുവിക എനിക്കയച്ച കത്തുകൾ ഞാൻ ഋതുവിനെ കാണിച്ചുകൊണ്ട് ധ്രുവികയെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്നു.
“മാത്യു, ഹോസ്റ്റലിൽ ഞങ്ങൾ ഒന്നിച്ചു കഴിയുമ്പോ ഈ കാന്താരിക്ക് അന്നത്തെ ഫ്രഷേഴ്സ് ഡേയ് ഇല് നടന്ന നിന്റെ റാഗിങ്ങ് നു ശേഷം നിന്നോട് നല്ല കലിപ്പായിരുന്നു, അന്ന് പക്ഷെ നീ എന്റെ ബെസ്റ് ഫ്രണ്ട് ആണെന്ന് മാത്രമേ ഞാനുമിവളോട് പറഞ്ഞുള്ളു. ക്ളാസ് തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഇവൾക്ക് ആമ്പൽ കുളത്തിന്റെ അരികിലും അഷ്റഫിന്റെ കടയിലുമൊക്കെ വെച്ച് നിന്നെ കാണുമ്പോ നിനക്ക് എങ്ങനെയെങ്കിലും ഒരു പണി തരണം
💬 Comments
View all comments