Chapter Title : ? വിധുമുഖി ? [കൊമ്പൻ]
എന്ന് എന്നോട് പറയുന്നത് പതിവാണ്, ഞാൻ പിന്നെ ഇവളോടൊന്നും മറച്ചു വെച്ചില്ല! ഞാൻ നിന്നെ പ്രൊപ്പോസ് ചെയ്തിരുന്നു എന്നും പക്ഷെ നീ എനിക്കതിന് തന്ന മാന്യമായി മറുപടിയും എല്ലാം….
അന്നേരം ഇവൾക്ക് നിന്നോടുള്ള ദേഷ്യമൊക്കെ കുറേശെ കുറഞ്ഞു. പക്ഷെ നിനക്കെന്തായാലും ചെറിയ ഒരു പണി വേണ്ടത് തന്നെയാണ്, ഒന്നുമില്ലേലും എന്റെ കസിൻ അല്ലെ ധ്രുവി, അവളെ നീ അനുവാദമില്ലാതെ കയ്യില് കേറി പിടിക്കേം ചെയ്തു സ്റ്റേജിൽ കയറ്റി പാടിച്ചതല്ലേ…
പക്ഷെ നിന്നോട് നല്ല പേടിയും ഉണ്ട് കേട്ടോ, അത് മറ്റൊന്നുമല്ല, നീരജയ്ക്ക് നിന്റെ കയ്യീന്ന് അപ്രതീക്ഷിതമായി കിട്ടിയ അടിയുടെ കാര്യം കൊണ്ടാണ്…. എന്നിട്ടും ഇവളുണ്ടോ അടങ്ങുന്നു. അതുകൊണ്ട് നിന്നെയൊന്നു ചുറ്റിക്കാനും വേണ്ടി ഇതുപോലെ ഒരു കത്തെഴുതാൻ ഞാൻ തന്നെയാണ് പറഞ്ഞത് ഹിഹി...
പക്ഷെ! ഇവൾക്ക് ആദ്യമന്നു നിന്നെ കണ്ടത് മുതലേ നിന്നോട് മുടിഞ്ഞ പ്രേമം ആയിരുന്നു എന്നും, അവളുടെ ഈഗോ ഹേർട്ട് ആയതുകൊണ്ട് സമ്മതിച്ചു തരാതെ ബലം പിടിച്ചതാണെന്നുമൊക്കെ ഈ പൊട്ടി നമ്മുടെ ഫാർവെൽ ഡേയ് ക്കു മുന്നേയാണ് എന്നെ റൂമിൽ കെട്ടിപിടിച്ചു കരഞ്ഞു പറഞ്ഞത്. നിന്നെ ചുമ്മാ ചുറ്റിച്ചതിനുമൊടുക്കം ഇവൾ തന്നെ കരഞ്ഞു…. ഒന്നും വേണ്ടായിരുന്നു എന്നും നിനക്കിഷ്ടമാണെന്നറിഞ്ഞ ഉടനെ ഐഡൻറിറ്റി റിവീൽ ചെയ്യണം ആയിരുന്നു എന്നുമിവൾ പറഞ്ഞു….ഫാർവെൽ ഡേയ് ക്കു നിന്നെ കണ്ടപ്പോ ഇവൾ അവിടെ പൊട്ടിക്കരഞ്ഞു സീൻ ആക്കും മുന്നേ ഞാൻ ഇവളെ വിളിച്ചോണ്ട് വന്നതും നന്നായി എന്ന് എനിക്ക് തോന്നിയിരുന്നു…. ഓരോന്ന് ഒപ്പിച്ചിട്ട് ഒടുക്കം കിടന്നു കരയുക! അല്ലെടി...
ഫാർവെൽ ഡേയ് കഴിഞ്ഞപ്പോൾ അന്ന് രാത്രി ഞാനിവൾക്ക് നമ്പർ കൊടുക്കാഞ്ഞത് മറ്റൊന്നുമല്ല,
💬 Comments
View all comments