Chapter Title : വിദ്യാരംഭം [നകുലൻ]
കോവിഡ് കാരണം പി പി ഇ കിറ്റ് ധരിച്ചു വേണം യാത്ര ചെയ്യാൻ അത് കൊണ്ട് ആർക്കും മനസ്സിലാവില്ല.. അവളും ഒരു മുസ്ലിം കുട്ടിയെപ്പോലെ ഉടുപ്പും തട്ടവും ഇട്ടു വന്നോളും
അപ്പൊ പിന്നെ ഒന്നും പേടിക്കേണ്ടടാ അവരിവിടെ എത്ര നാൾ വേണേലും സുരക്ഷിതരായി നിന്നോളും.. ഈ നാടിനെ പേടിക്കേണ്ട കാര്യമില്ല എല്ലാം നമ്മുടെ അയൽക്കാരായ എന്നാലും അവരെ നമ്മുടെ കോമ്പൗണ്ട് വിടാതെ ഞാൻ നോക്കിക്കോളാം
ഹോ ഇപ്പോഴാ എനിക്കൊരു ആശ്വാസം ആയതു.. അപ്പൊ ഞാൻ ഫോട്ടോ അയക്കാം കേട്ടോ .. ഇനി വൈകിട്ട് വിളിക്കാം
ഫോൺ വച്ചതും വാട്ട്സപ്പിൽ മെസ്സജ് നോട്ടിഫിക്കേഷൻ വന്നു.. ജോൺ അത് തുറന്നപ്പോ ലീനയും വന്നു നോക്കി
അച്ചായാ ഇത് ..- ലീന ഭാവത്തോടെ നോക്കി
ഈ കുട്ടിയെ ഞാൻ കണ്ടിട്ടുണ്ട് ഒരു മിനിറ്റ് - ലീന പെട്ടന്ന് പോയി ലാപ്ടോപ് തുറന്നു എന്തോ സേർച്ച് ചെയ്തു.
ഇത് നോക്കിക്കേ - ലീന പറഞ്ഞപ്പോ ജോൺ നോക്കി --ഹരിയാന സ്റ്റേറ്റ് ജൂനിയർ ടീം ടെന്നീസ് താരം, മീനാക്ഷി ഷെരാവത്..
ഓ അതാണല്ലേ ഇവളും ഫേമസ് ആണെന്ന് ബഷീർ പറഞ്ഞത് -- ഫോട്ടോയിൽ നോക്കി ജോൺ പറഞ്ഞു
ഇവൻ പിന്നെയും അങ്ങ് തടിച്ചു തക്കുടു ആയല്ലോ അച്ചായാ - റിയാസിന്റെ ഫോട്ടോ നോക്കി ലീന പറഞ്ഞു
അതിനോട് അവളെ നോക്കിക്കേ മെലിഞ്ഞ കോലം അത് പ്രാക്ടീസ് ചെയ്യുന്നതിന്റെ ആകും എന്നാലും രണ്ടും കൂടി നടന്നാൽ ആനയും ആടും പോലെ കാണും അല്ലെ - ജോൺ ചിരിച്ചു കൊണ്ട് ചോദിച്ചു.
ശരീര വലുപ്പം ഒന്നും നോക്കണ്ട
💬 Comments
View all comments