Chapter Title : വിദ്യാരംഭം [നകുലൻ]
ഇച്ചായാ അവളെ നോക്കിക്കേ നല്ല ക്യൂട്ട് ലുക്ക് അല്ലേ വെറുതെ അല്ല റിയാസ് വീണത്..അവൻ ആണേലും ഇപ്പൊ നമ്മുടെ ഹാർപിക് ആഡിൽ ഉള്ള ആക്ടർ അബ്ബാസിനെ പോലെ ഉണ്ടല്ലോ .. നോർത്ത് ഇന്ത്യ ആയതു കൊണ്ടാണോ ഇവനും മീശ ഒക്കെ വടിച്ചു ചുള്ളൻ ആയി നടക്കുന്നത്..
എം ശരിയാ എന്നാലും ഈ പ്രായത്തിൽ അവൻ ഇത്ര ഫേമസ് ആയല്ലോ
ഇനി എങ്കിലും വിളിച്ചവരെയും വരാൻ പോകുന്നവരെയും പരിചയപ്പെടുത്തിയില്ലങ്കിൽ മോശമല്ലേ.. ആ ഫോൺ വിളിച്ചതാണ് ബഷീർ അഹമ്മദ്.. ഇന്ത്യൻ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥൻ ആണ്.. ഭാര്യ റസിയ ഇപ്പൊ ഡൽഹി ജെ എൻ യൂ വിൽ പ്രൊഫെസ്സർ ആണ്. ഡൽഹിക്കു പോകുന്നതിനു മുൻപ് ഇവർ അയല്പക്കത്തെ ഒരു ഫാമിലി പോലെ കഴിഞ്ഞത് ആയിരുന്നു.. അവർക്കു ഏക മകൻ റിയാസ്.. സീ ടീവിയിലെ സരിഗമ എന്ന റിയാലിറ്റി ഷോയിലെ വിന്നർ ആയതിനു ശേഷം അവനു നിലത്തു നില്ക്കാൻ സമയം കിട്ടിയിട്ടില്ല എന്ന് പറയുന്നതാവും ശരി..ഇന്ത്യയിലും വിദേശത്തും നിരവധി സ്റ്റേജ് ഷോകൾ..അങ്ങനെ പ്രശസ്തിയുടെ ഉന്നതത്തിൽ നിൽക്കുമ്പോഴാണ് ഇങ്ങനെ ഒരു സംഭവം..
പറഞ്ഞതനുസരിച്ചു വൈകിട്ടായപ്പോഴേക്കും ഫ്ലൈറ്റ് ഡീറ്റയിൽസ് ബഷീർ അയച്ചു കൊടുത്തു..തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്കാണ് ഫ്ലൈറ്റ് ടൈം.. ബാംഗ്ലൂർ വന്നിട്ട് ഫ്ലൈറ്റ് ചേഞ്ച് ഉണ്ട് അതാണ് വൈകുന്നത്. എയർപോർട്ടിലേക്കു മൂന്നു മണിക്കൂർ യാത്ര ഉള്ളതിനാൽ ജോണും ലീനയും നേരത്തെ തന്നെ ഇറങ്ങി.. അരമണിക്കൂർ ലേറ്റ് ആയി ഫ്ലൈറ്റ് മൂന്നരക്ക് വന്നു.. പി പി ഈ കിറ്റ് ധരിച്ചു പുറത്തു വന്ന അവരെ കണ്ടിട്ടു മനസ്സിലായതേ ഇല്ല.. ജോണിനെ കണ്ടതും രണ്ടു പേരും
💬 Comments
View all comments