Chapter Title : വിദ്യാരംഭം [നകുലൻ]
പറഞ്ഞു ലീന മുന്നോട്ട് നടന്നു
ടീച്ചറേ ഇന്ന് തന്നെയാണോ വന്നത് സാർ എന്തിയേ - ലീന ചോദ്യം കേട്ട് തിരഞ്ഞു നോക്കി
ആ ആലീസ് ചേച്ചിയോ, ആ ചേച്ചി ഇന്ന് തന്നെയാ വന്നത് അച്ചായൻ വണ്ടന്മേട്ടിൽ ഏലത്തോട്ടത്തിൽ പോയതാ ഇന്ന് വരും
അവിടെ പണിക്കാരൊക്കെ ഇല്ലേ
ഉണ്ട് ചേച്ചീ എന്നാലും നമ്മുടെ ഒരു നോട്ടം വേണോല്ലോ അത് കൊണ്ട് പോകുന്നതാ ജോസപ്പ് ചേട്ടൻ എന്തിയേ
ഓ അങ്ങേര് ഇന്ന് വന്നില്ല ടീച്ചറേ ഇന്നലെ വൈകിട്ട് വന്നത് ആ ഷാപ്പിലെ കള്ളു മുഴുവൻ തീർത്തിട്ടാ രാവിലെ എഴുനേൽക്കേണ്ടേ
ആഹാ ഇപ്പോഴും നല്ല വെള്ളം ആണോ
ഒന്നും പറയേണ്ട ടീച്ചറേ ..സാർ വന്നു കഴിയുമ്പോ അങ്ങേരെ കണ്ടാൽ ഒന്ന് ഉപദേശിക്കാൻ പറയണേ സാർ പറഞ്ഞാൽ അങ്ങേര് അനുസരിക്കും കുറച്ചു നാൾ എങ്കിലും കുടി കുറക്കും
ഓ അതിനെന്താ ഞാൻ പറയാമല്ലോ
സത്യം പറഞ്ഞാൽ അങ്ങേർക്കു ഈ നാട്ടിൽ ആകെ അല്പം പേടിയും ബഹുമാനവും ഉള്ളത് നിങ്ങളെ രണ്ടിനെയും മാത്രമാ അതാ ഇടയ്ക്കിടെ ഞാൻ നിങ്ങളെ ഇങ്ങനെ ശല്യപ്പെടുത്തുന്നത്
ഓ ഇതൊക്കെ എന്ത് ശല്യപ്പെടുത്തൽ ആണ് ചേച്ചി ..ചേച്ചി ധൈര്യമായി പൊക്കോ ഞാൻ അച്ചായനോട് പറഞ്ഞേയ്ക്കാം
ശരി ടീച്ചറെ - ആലിസ് ചേച്ചി പോകുന്നത് കണ്ടു ലീന പതിയെ നടന്നു.
ലീന ടീച്ചറേ - അടുത്ത വിളി കേട്ട് ലീന തിരിഞ്ഞു നോക്കി മഠത്തിലെ സിസ്റ്റർ റോസ് മരിയ ആണ് വേഗത്തിൽ അവർ നടന്നു ലീനയുടെ അടുത്തെത്തി
ടീച്ചർ പോയോ എന്നോർത്ത് ഞാൻ ഓടി വരുവാരുന്നു - സിസ്റ്റർ കിതപ്പടക്കി പറഞ്ഞു
💬 Comments
View all comments