Chapter Title : വിജിയും സൗമ്യയും പിന്നെ ഞാനും 3 [Lion]
അമ്മയെ വീട്ടിലേക്കു പറഞ്ഞയച്ചു...
അമ്മ പോയപാടെ പെണ്ണ് മുറിയിലേക്ക് വന്നു അവളെ കണ്ടപാടെ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി...
ചന്ദനകുറിയൊക്കെ തൊട്ടു സുന്ദരി ആയിരുന്നു പെണ്ണ്...
"അല്ല നിന്നെ ഇന്ന് കണ്ടില്ലല്ലോ നീ എവിടെയാ പോയെ"
ഞാൻ ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു...
അവളു ആണെങ്കിൽ എന്റെ അടുത്തു ബെഡിൽ വന്നു ഇരുന്നു...
"ഇന്ന് നൈറ്റ് ഡ്യൂട്ടി ആണെടാ അതാ കാണാഞ്ഞേ അല്ല നിനക്ക് എങ്ങനെ ഉണ്ട് കുറഞ്ഞോ"
അവൾ അതു പറയുമ്പോഴും അവൾക്കു എന്തോ അസ്വസ്ഥത ഉള്ളപോലെ എനിക്ക് തോന്നി...
"ഡീ എന്തു പറ്റിയെടി നിനക്ക് എന്താ വയ്യാത്ത പോലെ"
അവളുടെ കിതയ്‌പ്പും പെട്ടന്നുള്ള വിയർക്കലൊക്കെ കണ്ടപ്പോൾ ഞാൻ ചോദിച്ചു...
"അറിയില്ലെടാ എന്തോ തലകറക്കം പോലെ വയ്യാത്ത പോലെ ആവുന്നു കണ്ണു കാണുന്നില്ലെടാ എന്തോ പോലെ ഞാൻ ഇവിടെ ഒന്ന് കിടന്നോട്ടെ അല്ലെങ്കിൽ ഞാൻ വീണു പോകും"
അവൾ വല്ലാതെ ക്ഷിണിചെന്ന പോലെ അതു പറഞ്ഞപ്പോൾ ഞാൻ ആ ബെഡിൽ നിന്നും ഒന്ന് എഴുന്നേറ്റു...
"നീ കിടക്കു വയ്യെങ്കിൽ ഡോക്ടറേ വിളിക്കണോ ഞാൻ"
ഞാൻ പേടിയോടെ അവളോട് ചോദിച്ചു...
"വേണ്ടടാ അതു മാറും എനിക്ക് ഇടയ്ക് വരുന്നതാ ഇങ്ങനെ കുറച്ചു സമയം ഉണ്ടാകും കുറെ കാലമായി വരാത്തത ഇപ്പൊ എന്താണോ എന്തോ ബോധം പോയപോലെ ആവും കുറെ നേരത്തേക്ക് അതാ എനിക്ക് പേടി ആരെയും വിളിക്കണ്ട കുറച്ചു നേരം ഞാൻ ഇവിടെ കിടന്നോട്ടെ"
പെണ്ണ് അതും പറഞ്ഞുകൊണ്ട് ബെഡിൽ കിടന്നു...
നെറ്റിയിൽ പിടിച്ച് മെല്ലെ തടവുന്നത് കണ്ടപ്പോൾ പെണ്ണിന് നല്ല വേദനയുണ്ടെന്നു എനിക്ക് തോന്നി ...
💬 Comments
View all comments