വികാര വസതി

📝 Ongoing

👁 63902 views ❤ 491 likes 💬 75 comments

വികാര വസതി 01
Vikaara Vasathi Part 1 Author : ജ്യോതി

ഞാൻ ആദ്യമായി ഒരു കഥ എഴുതാൻ ശ്രമിക്കുകയാണ്. തെറ്റുണ്ടേൽ ക്ഷമിക്കണം... തെറ്റ് തിരുത്താനുളള ഉപദേശവും തരണം...

''അമ്മൂ... അമ്മൂ...''

അടുക്കളയിൽ   നിന്നും   അമ്മയുടെ   ശബ്ദം   കേട്ടാണ്   തുണി   കഴുകി  കൊണ്ടിരുന്ന   അമ്മു   എഴുന്നേറ്റത്.

''ശ്ശോ... ഈ   അമ്മ...  ഒരു   ജോലീം   ചെയ്യിക്കത്തില്ല...''

അവൾ   അടുക്കളയിലേയ്ക്ക്   നടന്നു   കൊണ്ട്   പിറുപിറുത്തു.

''ഹ്മും... എന്താ??  എന്തിനാ   ഒച്ചയിടുന്നേ??''

അവൾ     വന്ന   ദേഷ്യത്തിൽ   തന്നെ   ചോദിച്ചു.

''അമ്മൂ... ദേ   ആ     പാത്രം   ഒന്നെടുത്ത്   തന്നേ... ''

ദേവി   അതു   പറഞ്ഞപ്പോൾ   അവൾക്ക്  ദേഷ്യം   ഇരട്ടിച്ചു.

''ഒരു   പാത്രം   എടുക്കാനാണോ   ഇങ്ങനെ   കിടന്ന്   നിലവിളിച്ചേ....   അത്   അമ്മയ്ക്കെടുക്കാവുന്നതല്ലേ   ഉളളൂ....''

അമ്മു  ദേഷ്യത്തോടെ   അമ്മയെ   നോക്കി.

''എടീ   കൊച്ചേ...  എനിക്ക്   എത്തുന്നില്ല   അതോണ്ടല്ലേ...  നീ   ആകുമ്പോ   സ്ലാബിൽ  കേറിയെങ്കിലും   എടുക്കോലോ   എന്നു   കരുതി''

''ഹ്മും... ശരി.... ശരി...''

പറഞ്ഞ്   നനഞ്ഞ   കൈ   പാവാടത്തുമ്പിൽ   തുടച്ചു  കൊണ്ട്   അവൾ   സ്ലാബിലേയ്ക്ക്   ചാടി   കയറി.

പ്രതാപൻറേയും   ദേവകി   എന്ന   ദേവിയുടെയും   രണ്ട്   മക്കളിൽ   മൂത്തവളാണ്   അമ്മു    എന്ന   അമൃത.  ഇപ്പോൾ   ബിഎഡ്   ചെയ്യുന്നു.  ഇളയ  മകൻ   അപ്പു  പ്ളസ് ടു  വി

📚 Chapters

1 published

Related Stories

💬 Comments

View all comments