Chapter Title : വികാരത്തിനടിമപ്പെട്ടവൻ [പാത്തു]
20 വയസ്സ്. ഇപ്പൊ ഡിഗ്രി രണ്ടാം വർഷം പഠിക്കുന്നു, വീട്ടിലുള്ളത് ഉമ്മ മാത്രം ആണ് വാപ്പ 4 കൊല്ലം മുന്നേ മരിച്ചു, പണ്ട് തൊട്ടേ ഹാർട്ടിന് പ്രശ്നം ഉള്ള ആളായിരുന്നു. പിന്നെ മരിച്ച സമയത്ത് കിട്ടിയ ഇൻഷുറൻസും, കുറച്ച് എഫ്ഡി യും കൊണ്ടാണ് ഞങ്ങൾ ജീവിച്ചുപോവുന്നത്. പിന്നെ എന്റെ മാമനും നല്ല സഹായമൊക്കെ ചെയ്യും.
മറ്റേതാണ് ലെച്ചു, ഈ കോളേജിൽ വന്നപ്പോ പരിചയപ്പെട്ടതാണ്, ഞങ്ങൾ ഒരേ ക്ലാസ്സിലായിരുന്നെങ്കിലും ഈ കൊല്ലമാണ് അത്യാവശ്യം പരിചയമായത്. ഓൾടെ അമ്മയും അച്ഛനും ടൗണിൽ ഒരു ബേകറി നടത്തുന്നുണ്ട്, അത്യാവശ്യം വല്യ കടയായതുകൊണ്ട് അവർ രണ്ടുപേരും രാത്രിവരെ അവിടെക്കാണും. പിന്നെ ഉള്ളത് ഇവൾക്കൊരു ചേട്ടനാണ്, എനിക്ക് പരിചയമൊന്നും ഇല്ല, പുള്ളി മെക്ക് ആണ്, ഇപ്പൊ 25 വയസ്സ് ഉണ്ടെന്ന് തോനുന്നു. പ്രേതേകിച്ച് പണിയൊന്നും ഇല്ലാതെ വീട്ടിൽ കാണും. തത്കാലം അറിയാൻ ഇത്രേവൊക്കെ ഉള്ളു എന്ന് പറയാം.
ദൂരേക്ക് നോക്കുമ്പോൾ ഒരു ബസും വരുന്നത് ഞാൻ കാണുന്നില്ലായിരുന്നു, നേരം വല്ലാണ്ട് ഇരുട്ടി.
അപ്രതീക്ഷിതമായാണ് എന്റെ മുന്നിലേക്ക് ഒരു നീല ബലേനൊ വന്ന് നിന്നത്. പെട്ടെന്നുതന്നെ വണ്ടിയുടെ ഇടതുസൈഡിലെ ഗ്ലാസ് താഴ്ന്നു.
ആളെ മനസ്സിലാവുന്നില്ല, സന്ധ്യയുടെ ഒരുട്ടിൽ ഞാൻ അയാളെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു
"വാടാ കേറ്" വണ്ടിയിലിരുന്ന ആള് എന്നോട് പറഞ്ഞു
അറിയാവുന്ന ആരെങ്കിലും ആണെങ്കിൽ ആരാണെന്ന് ചോദിച്ച് ചമ്മണ്ടല്ലോ എന്ന് കരുതി ഞാൻ വണ്ടിയിൽ കയറി
ഞാൻ കയറിയയുടനെ വണ്ടി മുന്നോട്ട് നീങ്ങി.
"നിനക്ക് എന്നെ അറിയോ" എന്റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് അയാൾ ചോദിച്ചു
"ഇല്ല, ആരാ"
"ആഹ്, നിക്ക്" എന്ന് പറഞ്ഞ് അയാൾ
💬 Comments
View all comments