0%

Chapter Title : വികാരവതികൾ 1 [spulber]

Author : Spulber Read All Parts 12.2K

നേരമായിട്ടും കാണാത്തത്?ഞാനേതായാലും ഒന്ന് വിളിച്ച് നോക്കട്ടെ” എന്ന്പറഞ്ഞ് റീന ഫോണെടുത്ത് അമ്മക്ക് വിളിച്ചു.എത്രശ്രമിച്ചിട്ടും കോൾ പോകുന്നില്ല. അവൾ അച്ചനും വിളിച്ച്നോക്കി.റിംഗ് ചെയ്യുന്നുണ്ട്.പക്ഷേ എടുക്കുന്നില്ല.രണ്ട് പേർക്കും എന്ത് പറ്റിയെന്നോർത്തിരിക്കുമ്പോഴാണ് മുറ്റത്തൊരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്.മീന വേഗം ചെന്ന് വാതിൽ തുറന്ന് മുറ്റത്തേക്ക് നോക്കി.

അവരുടെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് കാറിൽ നിന്നിറങ്ങിയത് വിശ്വനാഥൻ്റെ അമ്മാവൻശേഖരൻ്റെ മകൻ രവീന്ദ്രനും, സഹോദരി സീമയുമായിരുന്നു.അവരോടെന്തോ ചോദിക്കാനായി റീന മുറ്റത്തേക്കിറങ്ങിയതും മറ്റൊരു കാർ മുറ്റത്തേക്ക് വന്ന് നിർത്തി. ഡ്രൈവിംഗ് സീറ്റിൽ നിന്നും അച്ചൻ്റെ കൂട്ടുകാരൻ കബീറിക്ക പുറത്തിറങ്ങി. മറ്റ് ഡോറുകൾ തുറന്ന് വേറെ മൂന്ന്പേരും ഇറങ്ങി.എല്ലാവരും അച്ചൻ്റെ കൂട്ടുകാർ തന്നെ.

റീനയൊന്ന്പകച്ചു.എന്താണ് കാര്യമെന്ന് മനസിലാവാതെ അവൾ എല്ലാവരേയുംനോക്കി.പെട്ടെന്ന് എന്തോ അരപകട സൂചന അവൾക്ക്തോന്നി.കബീറിക്കയുടെയും മറ്റുള്ളവരുടെയും മുഖഭാവം കണ്ട് കാര്യം അത്ര പന്തിയായി തോന്നിയില്ല. എല്ലാവരും സിറ്റൗട്ടിലേക്ക് കയറി.ആരൊക്കെയോ ഗേറ്റ് കടന്ന് വരുന്നതും അവൾ കണ്ടു.അവൾ പേടിയോടെ കബീറിക്കയോട് ചോദിച്ചു. “ഇക്കാ,എന്താ? എന്തു പറ്റി? എന്താ എല്ലാരും കൂടി” കബീറിക്ക റീനയുടെ രണ്ട് കയ്യും കൂട്ടിപ്പിടിച്ച് ഒറ്റക്കരച്ചിൽ.അവൾ ഞെട്ടിപ്പോയി.മീനക്ക് ഒന്നും മനസിലായില്ല. കബീറിക്ക കരയുന്നത് കണ്ട് അവൾ അൽഭുതപ്പെട്ടു.

റീന നേരെ രവീന്ദ്രന് നേരെ തിരിഞ്ഞ് അയാളോട് ചോദിച്ചു.” കൊച്ചച്ചാ എന്താ പറ്റിയത്? ആരെങ്കിലുമൊന്ന് പറ”അവളുടെ തലക്കകത്ത് എന്തോ കിടന്ന് മൂളുന്നുണ്ടായിരുന്നു. എന്തോ വലിയൊരപകടം അവൾ മുന്നിൽ കണ്ടു. “മോളേ,പോകുന്നവഴി ഒരാക്സിഡൻ്റിൽ അച്ചനും, അമ്മയും..” മുഴുവൻ പറയാതെ അവൻ കരഞ്ഞു. റീനമുഴുവൻ കേൾക്കാനും നിന്നില്ല.അപ്പോഴേക്കും അവൾ നിലത്തേക്ക് വീണു പോയി.

പിറ്റേന്നാണ് രണ്ട് പേരുടേയും ബോഡി പോസ്റ്റ്മോർട്ടം ചെയ്ത് കിട്ടിയത്. തൊടിയിൽ തന്നെ

💬 Comments

View all comments