0%

Chapter Title : വികാരവതികൾ 1 [spulber]

Author : Spulber Read All Parts 12.2K

രണ്ട് പേരെയും അടക്കി. രണ്ട് മക്കളും പകുതി ബോധത്തോടെയാണ് എല്ലാം ചെയ്തത്. എല്ലാത്തിനും മുൻപിൽ കബീറിക്കയും കൂട്ടുകാരും ഓടി നടന്നു.

സംസ്കാരത്തിന് വൻജനാവലിയുണ്ടായിരുന്നു.വിശ്വനാഥൻ്റെ അമ്മാവൻശേഖരന് രണ്ട് മക്കളാണുള്ളത്. മൂത്തത് രവീന്ദ്രൻ.രണ്ടാമത്തേത് 38 വയസുള്ള സീമ. സീമ അവിവാഹിതയാണ്. ജാതകത്തിലുള്ള ശേഖരൻ്റ അന്ധമായ വിശ്വാസം മൂലം വിവാഹം നടക്കാതിരുന്നവൾ.

രവീന്ദ്രനോടൊപ്പം തറവാട്ടിൽ തന്നെയാണ് സീമയും.അവരാണ് ഇപ്പോൾ വീട്ടുകാര്യങ്ങൾ നടത്തുന്നത്. റീനയും, മീനയും ഇനിയും സമനില വീണ്ടെടുത്തിട്ടില്ല.അച്ചനും അമ്മയും ഇനിയില്ല എന്നവർക്ക് അംഗികരിക്കാൻ കഴിയുന്നില്ല.

സീമ അവരെ സമാധാനിപ്പിച്ച് കൊണ്ട് കൂടെത്തന്നെയുണ്ട്. കബീറിക്കയുടെ ഭാര്യ ആയിഷയും മകൾ ഷംനയും ഇടക്ക് വരും.അവരും കുറേ നേരം കൂടെയിരിക്കും.ബന്ധുക്കളും,സുഹൃത്തുക്കളും മാറി മാറി അവരെ ആശ്വസിപ്പിച്ച് കൂടെത്തന്നെ നിന്നു.

ഇപ്പോൾ ഏകദേശം രണ്ട് മാസത്തോളമായി.സീമ ചിറ്റ അവരോടൊപ്പം തന്നെയാണ്.അവളാണ് ഭക്ഷണം ഉണ്ടാക്കുന്നതും വീട് നോക്കുന്നതുമെല്ലാം. രവീന്ദ്രൻ ഇടക്ക് വന്ന് പോകും.അയാൾ ടൗണിൽ ഒരു ഹാർഡ്‌വേർ കട നടത്തുകയാണ്.

അന്ന് രാവിലെത്തന്നെ രവീന്ദ്രൻ എത്തി. കൂടെ ഭാര്യ ലതയും രണ്ട് മക്കളുമുണ്ട്. മൂത്തവൻ ഇരുപത്തിരണ്ട് വയസുള്ള സന്ദീപും ഇളയവൾ പതിനേഴ് വയസുള്ള സംഗീതയും.അവർ വരുമ്പോൾ റീനയും മീനയും ഭക്ഷണം കഴിച്ച് മുകളിലേക്ക് പോയിരുന്നു.സീമ അടുക്കളയിലും.രവീന്ദ്രനും ലതയും നേരെ അടുക്കളയിലേക്ക് ചെന്നു.

രണ്ടാളേയും കണ്ട് സീമ പറഞ്ഞു.” നിങ്ങൾ കഴിച്ചിട്ടാണോ വന്നേ? ഇല്ലേൽ ഞാൻ കഴിക്കാനെടുക്കാം”

“വേണ്ടടീ, ഞങ്ങൾ കഴിച്ചിട്ടാ ഇറങ്ങിയത്.പിന്നെ വേറൊരു കാര്യം പറയാനാ ഞങ്ങൾ വന്നത്.മക്കളെവിടെ?” “അവർ കഴിച്ചിട്ട് മുകളിലേക്ക് പോയി. അല്ല എന്താ ചേട്ടാ കാര്യം?” “അല്ലെടീ,, ഇനി എന്താ നമ്മുടെ പരിപാടി’. നീ ഇവിടെത്തന്നെ നിൽക്കാനാണോ? “ “ഞാനെന്താ ചേട്ടാ ചെയ്യേണ്ടത്.ചേട്ടൻ

💬 Comments

View all comments