0%

Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]

Author : kkstories Read All Parts 5K

ആണ്.. രണ്ടുപേരും വന്നിട്ടില്ല. കട്ടിലിൽ ബെഡ് ഇട്ടു sheet വിരിച്ചു ഒന്ന് തട്ടി കൊടഞ്ഞിട്ടു. ബാഗിൽ നിന്നും ഡ്രെസ്സും പുസ്തകവുമെല്ലാം ഒതുക്കി വച്ചു. എന്തോ മനസ്സിൽ വല്ലാത്ത സമാധാനം തോന്നുന്നു ഒപ്പം യാത്ര കഴിഞ്ഞ് വന്നതിന്റെ ക്ഷീണത്തിൽ അറിയാതെ മിഴികൾ അടഞ്ഞു.

പിനീട് കണ്ണ് തുറന്നപോൾ സമയം വൈകീട്ട് ആറു മണിയായി എന്ന് കണ്ടതും ചാടി എണീറ്റു.

ഈശ്വരാ.. ഇത്രെയും നേരം ഉറങ്ങിയോ.. വീട്ടിലായിരുന്നു എങ്കിൽ തൃസന്ധ്യ നേരത്ത് കിടന്ന് ഉറങ്ങിയത്തിന് നല്ലത് കേൾക്കാമായിരുന്നു..

വന്നിട്ട് മണിക്കൂറിനുള്ളിൽ തന്നെ ജീവിതത്തിൽ സംഭവിച്ച ആ മാറ്റം വെറുമൊരു തുടക്കമാത്രമായിരുന്നു.. കോളേജ് തുറക്കാൻ ഇനിയും മൂന്നു ദിവസങ്ങൾ ഉണ്ട്.. ആ ദിവസങ്ങളുടെ ഇടയിൽ തന്നെ റൂമിൽ ബാക്കി രണ്ട് പെരും എത്തി.

ഐശ്വര്യ, കീർത്തിക.

ഐശ്വര്യയായി പെട്ടെന്ന് തന്നെ കൂട്ടായി. എന്നെ പോലെ വീട്ടുകാരാണ് അവളെയും കൊണ്ട് ആക്കിയത്. കീർത്തിക ഫ്രണ്ട്സിന്റെ ഒപ്പമാണ് വന്നത്. അവരെല്ലാം ഒരു മണിക്കൂറിനുള്ളിൽ മടങ്ങി പോവുകയും ചെയ്തു. കോളേജ് ഹോസ്റ്റൽ അല്ല. അവിടെ full ആയത്കൊണ്ട് തൊട്ട് അടുത്ത pg പോലെ നടത്തുന്ന രണ്ട് കെട്ടിടം വരുന്ന ഒരു ബിൽഡിംഗ്‌ ആണ്. മേലെ ചില റൂമിൽ വർക്കിംഗ്‌ വുമൺസും ഉണ്ട്. കോളേജ് ഹോസ്റ്റലിനെ കാളും ഈ ബിൽഡിംഗ്‌ കോളേജിനോട് ചേർന്ന് ഇരികുനത് കൊണ്ട് ചിലർ തെറ്റിദ്ധരിക്കും ഇതും കോളേജ് ഹോസ്റ്റലാണ് എന്ന്..കോളേജിൽ നിന്ന് ഇറങ്ങി വരുന്ന ചില സീനിയർ ചേച്ചിമാർ ഇവിടെക്ക് വരുന്നത് കണ്ടത് കൊണ്ട് തന്നെ അച്ഛനും ആ ധാരണ ഉണ്ട്. ഞാൻ തിരുത്താനും പോയില്ല. കാരണം ഇനി ഹോസ്റ്റൽ ഒഴിവ് ഇല്ല

💬 Comments

View all comments