0%

Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]

Author : kkstories Read All Parts 5K

വാക്കുകൾ ആ എട്ടാം ക്ലാസുകാരിയുടെ മനസ്സിൽ ആവോളം പതിഞ്ഞത് കൊണ്ടോ അതോ പുറമെ സ്നേഹം കാണിക്കാത്ത അച്ഛനും അമ്മയിൽ നിന്ന് വ്യത്യസ്തമായി ആ ടീച്ചറിൽ നിന്നും വാത്സല്യചൂട് കിട്ടിയത് കൊണ്ടോ പഠിത്തത്തിൽ ഒരിക്കലും ഒഴപ്പ് കാണിച്ചിട്ടില്ല.. കൂടെ അന്ന് മുതൽ ആരാവണം എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ എനിക്ക് താര ടീച്ചറിനെ പോലെ ഒരു teacher ആയാൽ മതി എന്നാവും എന്റെ ഉത്തരം.

ഒരു ട്യൂഷൻ പോലും ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ചു പ്ലസ് ടുയിൽ full A+ വാങ്ങി. Result വന്ന കഴിഞ്ഞ് ഇനി എന്ത്‌ എന്ന് ആലോചനോയോടെ നിന്നപ്പോളാണ് അപ്പച്ചിയുടെ മൂത്ത മോൾ ഗൗരി ചേച്ചി ഈ കോളേജിനനെ കുറിച് പറഞ്ഞു തന്നത്. പുള്ളികാരിയുടെ നാത്തൂൻ പഠിച്ചത് ഇവിടെയാണ്. കേരളത്തിലെ തന്നെ നല്ല കോളേജും ഒപ്പം അന്വേഷിച്ചപ്പോൾ bsc chemistry ഏറ്റവും നല്ല രീതിയിലാണ് പഠിപ്പിക്കുന്നത് എന്ന് അറിഞ്ഞത്.. Netil ഒക്കെ കയറി കോളേജ് നോക്കിയപ്പോൾ വല്ലാതെ ഇഷ്ടമാവുകയും ചെയ്തു. മരങ്ങളാലും പച്ചപ്പിനാലും നിറഞ്ഞ നിക്കുന്ന main റോഡിൽ നിന്ന് മാറി സിറ്റിയുടെ ഹൃദയ ഭാഗത്തു എന്നാൽ സിറ്റിയുടെ ഏതൊരു ബഹളവുമില്ലാതെ തലയുയർത്തി നിക്കുന്ന കോളേജ്.

അവസാനം ഗൗരി ചേച്ചി വഴി അമ്മയോടും.. അമ്മ വഴി അച്ഛനോടുമെല്ലാം ഒരു വിതമാണ് സമ്മതം വാങ്ങിയത്. Aided ആയത് കൊണ്ട് കുറച്ച് എങ്കിലും ഫീസ് അടക്കണം എന്നെല്ലാം പറഞ്ഞു അച്ഛൻ പിന്നതിരഞ്ഞു നിന്നു എങ്കിലും നല്ല മാർക്ക്ഒ ഉള്ളത് കൊണ്ട് വലിയ പ്രയാസമില്ലാതെ അഡ്മിഷനായി ഒപ്പം ആശ്വാസവും.

എല്ലാം ആലോചിച്ചു തിരികെ തന്നിട് ഉള്ള റൂമിൽ വന്നു. 3 ഷെറിങ്

💬 Comments

View all comments