0%

Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]

Author : kkstories Read All Parts 5K

അമർത്തി മൂളിയതല്ലാതെ അച്ഛൻ ഒന്നും പറഞ്ഞില്ല..

വീണ്ടും ഓരോ ഉപദേശവും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കണം.. ദിവസവും മൂന്ന് നേരം വച്ച വീട്ടിൽ അല്ലാതെയും വിളിക്കണം എന്ന് എല്ലാം വീണ്ടും ഓർമിപ്പിച്ചു അച്ഛൻ പോകാൻ ഇറങ്ങി.. ഹോസ്റ്റലിലേക്ക് ഞങ്ങൾ വന്ന ഓട്ടോയിൽ തന്നെയാണ് അച്ഛൻ തീരിച്ചു സ്റ്റേഷനിലേക്ക് പോകുന്നതും.

ഹോസ്റ്റൽ ഗേറ്റ് കടന്ന് അച്ഛനുമായി ആ ഓട്ടോ കണ്ണിൽ നിന്ന് മറഞ്ഞതും ദീർഘമായി ഒന്ന് ശ്വാസം വിട്ടു. ഒപ്പം മനസ്സിൽ വല്ലാത്ത സന്തോഷവും.. അത്രേയും ഇഷ്ടമാണ് chemistry എന്ന് വിഷയം.. സയൻസിൽ മിക്കവർക്കും ബയോളജി ഇഷ്ട വിഷയമായപ്പോൾ എന്ത്‌ കൊണ്ടോ എന്റെ ഇഷ്ടം പോയത് periodic ടേബിലിലും ഓരോ element തമ്മിലുള്ള റിയാക്ഷനിലേക്കാണ്..

പണ്ട് കാലം മുതലേ നിലനിൽക്കുന്ന myth ആയ സയൻസ് എടുത്താലേ രക്ഷപെടു എന്ന് ചിന്ത ആവോളം കുടുംബത്തിൽ ഉള്ളത് കൊണ്ട് വലിയ പ്രശ്നമില്ലായിരുന്നു. പെൺകുട്ടികൾക്ക് ചേരുന്ന ജോലി ടീച്ചറും നഴ്സുമാണ് എന്ന് മറ്റൊരു പൊട്ടത്തരമായ വിശ്വാസം അച്ഛൻ ഉള്ളത് കൊണ്ടും മറ്റ് പ്രൊഫഷണൽ കോഴ്സ് എടുക്കാനും നിർബന്ധിച്ചില്ല.. അതും ഭാഗ്യമായി..

വീട്ടിലെ ശ്വാസം മുട്ടിക്കുന്ന അച്ഛന്റെ ഓരോ നിർബന്ധങ്ങൾക്കും നിബന്ധന്ധങ്ങൾക്കും അതിനെല്ലാം  തലയാട്ടി സമ്മതിക്കുന്ന അമ്മയും. ഒറ്റ മോൾ കൂടെ ആയത് കൊണ്ട് ഒന്ന് ശ്വാസം വിടാൻ പോലും അനുവാദം ചോദിക്കേണ്ട അവസ്ഥ. അച്ഛനും അമ്മയും ഉണ്ട് എങ്കിലും ശരിക്കും ഒറ്റപെടലിന്റെയും മാനസിക സമ്മർദ്ദം അനുഭവിച്ച 17 വർഷങ്ങൾ.

നല്ലത് പോലെ പഠിച്ചാലെ വളർന്നു വലിയ ആൾ ആകാൻ പറ്റുകയുള്ളു നിത്യകുട്ടി...എന്ന് മൂന്നാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചറായ താര ടീച്ചറിന്റെ സ്നേഹത്തോടെ ഉള്ള

💬 Comments

View all comments