0%

Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]

Author : kkstories Read All Parts 3135

നിന്ന് ഉണ്ടായാൽ on the spot suspension പോലും ഇല്ലാതെ മൊത്തത്തിൽ കോളേജ് നിന്നും പുറത്താക്കും. അതിൽ നിന്ന് നിങ്ങളുടെ ട്യൂട്ടറായ എനിക്കോ.. ചിലപ്പോൾ പ്രിൻസിപ്പാലിന് പോലും ഒന്ന് ചെയ്യാൻ പറ്റി എന്ന് വരില്ല... ഹരി സർ മാത്രം വിചാരിച്ചാൽ മതി...."

ഒരു കുഴപ്പത്തിലും ചെന്ന് ചാടി കളയല്ലേ പിള്ളേരെ എന്ന് മിസ്സ്‌ ആവർത്തിച്ചു ഉപദേശിച്ചു നാളത്തെ ക്ലാസ്സിന്റെ കാര്യവും പറഞ്ഞു ഞങ്ങളെ വിട്ടു...

"ശെടാ convent സ്കൂളിൽ പഠിച്ച തളർന്ന എല്ലാ ഷീണവും മാറ്റി ഒന്ന് വിലസ്സാൻ കോളേജിൽ വന്നപ്പോൾ... ഇവിടെ അതിനെകാളും സ്ട്രിക്റ്റ്.. പണ്ടാരം "

ആതിര പറയുന്നതിന് ആഞ്ഞു തലകുലുക്കി സമ്മതിക്കുന്നുണ്ട് നീതു.

"നമ്മൾ പ്രശ്നത്തിൽ ഒന്നും പോവാതെ ഇരുന്നാൽ മതിയലോ."

രണ്ട് പേരുടെയും സംസാരം കേട്ട് ഒടുവിൽ ഞാൻ പതിയെ പറഞ്ഞു..

"എന്റെ നിത്യേ... അടിച്ചുപൊളി ഇല്ലാതെ എന്ത്‌ കോളേജ്.. ഇത് കേട്ടടത്തോളം നമ്മുടെ HODക്ക് അടി മാത്രമേ വഷമൊള്ളൂ എന്ന് തോന്നുന്നു..."

ആതിരയും നീതുവും ഒരേ റൂട്ട് ആയത് കൊണ്ട് ടാറ്റാ പറഞ്ഞു അവർ ഇറങ്ങി.. ഞാൻ ഐഷുവിനെയും കാത്തു കോളേജിലെ main എൻട്രൻസിന്റെ സൈഡിൽ ആയി നിന്നു...

"ഹരി സാറേ..."

എൻട്രൻസ് വാതിൽ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി നടക്കുമ്പോളാണ് ആ വിളി കേട്ട ഭാഗത്തിലേക്ക്  നോക്കിയത്. ഇന്ന് വന്ന  എല്ലാ അധ്യാപകരുടെയും നാവിൽ  നിന്നും  ആവർത്തിച്ചു കേട്ട് പേര് ആയത് കൊണ്ട് തന്നെ തികച്ചും reflex പോലെയായിരുന്നു എന്റെ നോട്ടം പോയത് ...

പക്ഷെ വീണ്ടും എന്റെ കണ്ണിൽ ഒടുക്കിയത് രാവിലെ കണ്ട ആ defenderലാണ്.. ഒപ്പം മാറി നിന്ന് ആരോടോ സംസാരിക്കുന്ന peon ചേട്ടൻ... ആരോടാ സംസാരിക്കുന്നത് എന്ന് മുഖം കാണാൻ പറ്റുന്നില്ല... തിരഞ്ഞാണ് നിക്കുന്നത്...

ഒരു 6അടി 2ഇഞ്ച് വരുന്ന പൊക്കവും. ആ പൊക്കത്തിനൊത്ത തണ്ടുമുള്ള ഒരു മനുഷ്യന്റെ പുറംവഷമേ  കാണാൻ കഴിയുന്നോള്ളൂ.. Classy ബ്ലാക്ക് പാന്റും ഉള്ളിൽ tuck in ചെയ്തിരിക്കുന്ന  white ലൈൻ വരുന്ന shirt. ഉച്ച സമയമായത് കൊണ്ട് തന്നെ sleeve മടക്കി വച്ചിരിക്കുന്ന കൈയിൽ കിടക്കുന്ന ആ silver rolex watch

💬 Comments

View all comments