0%

Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]

Author : kkstories Read All Parts 5K

ഒപ്പം കണ്ണുകൾ ആ car കടന്ന് പോയ വീഥിയിലും

"ചേട്ടാ... ഞങ്ങൾ പൊയ്ക്കോട്ടേ..."

ഇനിയും നിന്നാൽ താമസിക്കുമോ എന്ന് കരുതി അവസാനം ഐഷു പതിയെ അവരോട് ചോദിച്ചു

"ഏഹ്.. നിങ്ങൾ അപ്പോൾ ഇതുവരെ പുറപ്പെട്ടില്ലേ "

"ഏഹ്ഹ് ".

അവര് പറയുന്ന സിനിമ ഡയലോഗും ഒന്നും മനസ്സിലാവാതെ നിക്കുന്ന ഐഷുവിനെ കണ്ട് അറിയാതെ ഞാൻ ചിരിച്ചു പോയി..

"ആ.. ചിരിച്ചോ... ചിരിച്ചോ...ഡിപ്പാർട്മെന്റ് കെമിസ്ട്രി എന്നല്ലേ പറഞ്ഞത്.. അതുകൊണ്ട് ഇനി അധികം ചിരിക്കാൻ പറ്റില്ല.."

ഒന്നും മനസ്സിലാവാതെ ഞാൻ ആ പറയുന്ന ചേട്ടന്റെ മുഖത്തേക്ക് നോക്കി..

"പുതിയ കുട്ടി ആയോണ്ട് ഫ്രീ ആയി ഒരു മുൻകരുതൽ തരാം... നേരത്തെ ആ ഡിഫെൻഡറിൽ പോയ item ഉണ്ടലോ... ഞങ്ങൾ ബാക്കി ഡിപ്പാർട്മെന്റ്കാർക്ക് nitric acid ആണെങ്കിൽ നിങ്ങൾ കെമിസ്ട്രികാർക്ക് ഉണ്ടല്ലോ... നല്ല ഒന്നാം തരം sulphuric acid ആണ്.."

"ഡേയ്.. ഡേയ് ഇങ്ങനെ തള്ളി മറിക്കാൻ നീ ആര് പുലിമുരുകനിലെ മൂപ്പന് പഠിക്കുവാണോ... "

"ഓഹോ.. അപ്പോ പിന്നെ എന്താണാവോ car കണ്ടപ്പോൾ നീയും പുലിയെ കണ്ട പേടിച്ച ഡാഡിഗിരിജ പോലെ നിന്ന് വിറച്ചത് "

കൂട്ടത്തിലെ ജിമ്മൻ എന്ന് തോന്നിപ്പിക്കുന്ന ഒരു ചേട്ടൻ പറഞ്ഞതും അതിന് മറുപടിയായി  രസികൻ ചേട്ടന്റെ മറുപടി കേട്ടു ജിമ്മൻ ചേട്ടൻ ചമ്മി നിന്നതും അവരുടെ കൂടെയുള്ളവർ കൂട്ടചിരിയായി..

അവർ അവരുടെ കളിയാക്കലും തമാശകളിലേക്ക് തിരിഞ്ഞതും ഐഷു എന്റെ കൈയും വലിച്ചു main എൻട്രൻസിലേക്ക് സ്പീഡിൽ വലിച്ചു.

"ആ സർ വന്നത് കൊണ്ട് തത്കാലം രക്ഷപ്പെട്ടു ഇനി ആരുടെയും കണ്ണിൽ പെടാതെ വേഗം ഡിപ്പാർട്മെന്റ്

💬 Comments

View all comments