0%

Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]

Author : kkstories Read All Parts 5K

എന്റെ വർത്തമാനം നല്ല രീതിയിൽ ദേഷ്യപ്പെടുത്തിട്ട് ഉണ്ട്..

"ഞാൻ കെട്ടാൻ പോകുന്ന പെണ്ണ് ആണ് നീ"

"അത് സർ മാത്രം തീരുമാനിച്ചാൽ പോരല്ലോ.."

"പോരാ.. നിന്റെ തന്ത ഭാസ്കരൻ തമ്പി കൂടെ വിചാരിക്കണം.. അങ്ങേര് ഉടനെ അത് വിചാരിക്കുകയും ചെയ്യും.."

തീരെ പ്രധീക്ഷിക്കാതെ അച്ഛന്റെ പേരും തുടർന്ന് അയാൾ പറഞ്ഞത് കൂടെ കേട്ടപ്പോൾ അത്രേയും നേരം സംഭരിച്ച ധൈര്യം ചോർന്നു പോകുന്നത് ഞാൻ അറിഞ്ഞു.. ഭയം തലപൊക്കുന്നതും

"എന്താടി നിന്റെ ധൈര്യമൊക്കെ തീർന്നോ.  നീ അങ്ങനെ പെട്ടെന്ന് വളയില്ല എന്ന് മനസിലാക്കിയപ്പോൾ ഞാൻ ഒന്ന് റൂട്ട് മാറ്റി പിടിച്ചു.. നിന്റെ വീട്ടിൽ ഇതിനോടകം എന്റെ ആലോചന വന്നിട്ടുണ്ടാവും.. അവരെല്ലാം ഏറെക്കുറെ സമ്മതം എന്ന് രീതിയിൽ ആടി നിക്കുവാ.. ഞാൻ ഒന്ന് കൂടെ ഒന്ന് ആഞ്ഞു പിടിച്ചാൽ ഒരു മാസത്തിനകം നീ എന്റെ വീട്ടിൽ നിക്കും.."

ആരോ കുടം കൊണ്ട് തലയ്ക്കു അടിച്ച രീതിയിൽ സ്തംഭിച്ചു നിന്ന് പോയി.. ഒരു വാക്ക് പോലും തിരിച്ചു പറയാൻ ആവാതെ...

"പാവമല്ലേ എന്ന്നി കരുതി കല്യാണം കഴിഞ്ഞാലും നിനക്ക്ന പഠിക്കാനുള്ള അനുവാദം ഞാൻ തരുമായിരുന്നു അപ്പോൾ നിനക്ക് അഹങ്കാരം.. മതി നിന്റെ പഠിപ്പൊക്കെ.. ഇനിയുള്ള കാലം എന്നെയും നമുക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെയും നോക്കി നീ വീട്ടിൽ ഇരുന്ന മതി.."

അമ്മ ഇന്നലെ വിളിച്ചപ്പോൾ ഒരു പ്രധാനപെട്ട കാര്യമുണ്ട് സംസാരിക്കാൻ ഒരിക്കൽ കൂടെ ആലോചിച്ചിട്ട് എന്നോട് ഇന്ന് വിളിക്കുമ്പോൾ പറയാം എന്ന് പറഞ്ഞു എങ്കിലും അത് വലിയ കാര്യമാക്കില്ല... ഈശ്വരാ... ഈ കല്യാണ ആലോചനയുടെ കാര്യമായിരുന്നോ എല്ലാരോടും ആലോചിച്ചിട്ട് എന്നോട് ഇന്ന് പറയാം

💬 Comments

View all comments