Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]
എങ്കിൽ ഒരു സമാധാനം കിട്ടില്ല എന്ന് ഉള്ളത് കൊണ്ട് തുടക്കം മുതൽ ഉള്ള എല്ലാ കാര്യവും അവരോട് പറഞ്ഞു..
"ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല നിത്യേ.."
ആതിര പറഞ്ഞതിന് അനുകൂലിച്ചു നീതുവും തലയാട്ടി..
"നീ ഇങ്ങനെ പേടിക്കല്ലേ മോളെ.... ഇവിടെ തെറ്റ് ആ കോഴി രാഹുലിന്റെ ഭാഗത്താണ്.. ഇപ്പോൾ വിളിച്ചിരിപ്പിക്കുക അല്ലെ നീ ധൈര്യമായി പോയി bold ആയി നിനക്ക് താല്പര്യമില്ല എന്ന് പറയണം.. ഇനിയും ശല്യം ചെയുക ആണെങ്കിൽ complaint ചെയ്യുമെന്നും.."
നീതുവും ആതിരയും സപ്പോർട്ട് ആയി നിന്നപ്പോൾ ഒരു ധൈര്യമൊക്കെ തോന്നി...
"ഒക്കേ അല്ലെ നീ... അല്ലെങ്കിൽ വാ നമുക്ക് മൂന്നുപേർക്ക് കൂടെ പോയി സംസാരിക്കാം.."
"വേണ്ട നീതു.. നിങ്ങൾ പറഞ്ഞത് പോലെ ഞാൻ ഇനിയും മിണ്ടാതെ ഇരുന്നാൽ എന്റെ പഠിത്തത്തെ തന്നെയാവും ബാധിക്കുന്നത്.. ഞാൻ ഒറ്റയ്ക്കു പോയി സംസാരിച്ചിട്ട് വരാം ".
അവരോട് പറഞ്ഞു ക്ലാസ്സിൽ നിന്ന്നേ ഇറങ്ങി നേരെ ഡിപ്പാർട്മെന്റ് door കടന്നു അകത്തേക്ക് കയറി.. പ്രതീക്ഷിച്ചത് പോലെ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു.. എന്റെ വരവും കാത്ത് ടേബിളിൽ ചാരി കൈ കെട്ടി എന്നെ രൂക്ഷമായി നോക്കുന്നുണ്ട്.. ധൈര്യം സംഭരിച്ചു ഞാൻ അകത്തേക്ക് കയറി..
"നിനക്ക് അനുസരണ തീരെയില്ലാ അല്ലെ .. നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ നമ്പർ unblock ആകണമെന്ന് "
"എന്റെ ഫോണിൽ ആരെ ബ്ലോക്ക് ആക്കണം unblock ആകണം എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ് അല്ലാതെ സർ അല്ല.... കൂടെ എന്നോട് ഇത്രയ്ക് അധികാരത്തോടെ സംസാരിക്കാനും പെരുമാറാനും സർ ആരാ.."
അയാളെ തീരെയും വക വയ്ക്കാത്ത രീതിയിലുള്ള
💬 Comments
View all comments