Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]
റൂമിൽ പഠിച്ച കൊണ്ട് ഇരുന്നപ്പോൾ ഫോണിൽ വന്ന് ഒരു unknown മെസ്സേജിന് ശേഷമായിരുന്നു..
"നിത്യകുട്ടി എന്ത് ചെയ്യുവാ.."
സേവ് ചെയ്യാത്ത നമ്പർ ആണെങ്കിലും dp കാണാമായിരുന്നു. ഒരു കൂളിംഗ് ഗ്ലാസ്സും വച്ച ബുള്ളറ്റിന്റെ മേലെ ഇരിക്കുന്ന രാഹുൽ സർ... ശരിക്കും വല്ലാത്ത ദേഷ്യം തോന്നി അന്ന്.. അതുകൊണ്ട് തന്നെ തിരിച്ചു ഒരു മെസ്സേജും അയച്ചില്ല....
'"നിത്യകുട്ടി.. "
"നിത്യ കുട്ടുസെ...."
"രാഹുലേട്ടനാണ്..."
"ഏട്ടൻ വിളിക്കട്ടെ.."
"നിത്യ...."
നിർത്താതെയുള്ള message കാരണം അവസാനം സഹികെട്ടു ആ നമ്പർ തന്നെ അങ്ങ് ബ്ലോക്ക് ആക്കി...
ആ ദിവസത്തിന് ശേഷം വല്ലാത്ത ഒരു ഭയം മനസ്സിൽ വന്നു തുടങ്ങി...ഒരു അധ്യാപകന് തീരെ ചേരാത്ത രീതിയിൽ ഒരുമാതിരി psycho stalker ine പോലെ അയാൾ പിന്നാലെയും ...
"ഇന്ന് രാത്രി തന്നെ നമ്പർ ബ്ലോക്ക് മാറ്റണം"
ക്ലാസ്സിന്റെ ഇടയ്ക്ക് എന്റെ മുന്നിലുള്ള പുസ്തകത്തിൽ എന്തോ doubt clear ചെയുന്ന പോലെ കുഞ്ഞിന് നിന്നു ചെവിയുടെ അടുത്തായി ആരും കേൾക്കാതെ അയാൾ പറഞ്ഞപ്പോൾ ഒന്ന് അനങ്ങാൻ പോലും ആവാതെ തരിച്ചു ഇരുന്നു പോയി...class കഴിഞ്ഞ് അയാൾ പോകുന്ന വരെയും പിന്നീട് മുന്നിലേക്ക് നോക്കാൻ പോലും ഭയം എന്ന് വികാരം എന്നെ അനുവദിച്ചില്ല..
നല്ല പേടി ഉണ്ടായിട്ടും ഞാൻ അയാളുടെ നമ്പർ unblock ആക്കില്ല ..
"നിത്യ നിന്നെ രാഹുൽ സർ വിളിക്കുന്നുണ്ട്..."
അടുത്ത ദിവസം ബ്രേക്ക് ടൈംമിൽ നീതു വന്ന് പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു...എന്റെ മുഖത്തെ പതർച്ച കണ്ടിട്ട് ആവണം അവർ കാരണം തിരക്കി.. ആരോട് എങ്കിലും തുറന്ന് പറഞ്ഞില്ല
💬 Comments
View all comments