Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]
എന്റെ സമ്മതമോ.. ഞാൻ ഇപ്പോൾ ഒരു വിവാഹത്തിന് താല്പര്യപെടുന്നുണ്ടോ എന്നൊന്നും ചോദിക്കാതെ എന്തോ പിടിച്ചു വാങ്ങി എടുക്കുന്ന പോലെയുള്ള ഒരു മനോഭാവം അയാളുടെ ഓരോ വാക്കിലും വ്യക്തമായിരുന്നു... ഒരു ഭയം മനസ്സിൽ ഉരുണ്ട് കയറി എങ്കിലും ഐഷു പറഞ്ഞത് പോലെ മിണ്ടാതെ ഇരുന്നാൽ എല്ലാരും നമ്മുടെ തലയിൽ ചവുട്ടി കയറാനെ ശ്രമിക്കു ...
"Sorry സർ ഇപ്പോൾ ഒരു വിവാഹത്തിന് എനിക്ക് താല്പര്യമില്ല.. അത് മാത്രമല്ല എനിക്ക് സാറിനോട് എന്റെ അധ്യാപകനാണ് എന്നതിന് അപ്പുറം ഒരു ഫീലിംസും ഇല്ലാ "
എന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു തുറന്ന് rejection ഒരിക്കലും പ്രധീക്ഷിക്കാത്ത ഞെട്ടൽ ആ മുഖത്തുണ്ടായിരുന്നു... എന്നാലും പറയേണ്ടത് പറയണമല്ലോ ..
ആ സംഭവത്തോടെ അത് കഴിഞ്ഞു എന്ന് ഞാൻ പ്രതീക്ഷിച്ചു എങ്കിലും നേരത്തെകാലും കൂടുതൽ ശല്യം രാഹുൽ സറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണ് ചെയ്തത്.. ക്ലാസ്സ്‌റൂമിൽ പഠിപ്പിക്കുമ്പോൾ ഉള്ള നോട്ടം സഹിക്കാൻ കഴിയാതെ അയാളുടെ പീരീഡിൽ മുഴുവൻ ശ്രദ്ധ മുന്നിലുള്ള പുസ്തകത്തിലേക്ക് മാത്രം ചുരുക്കി...നിസ്സാര കാര്യത്തിൽ ഡിപ്പാർട്മെന്റിൽ വിളിച്ചു വരുത്തി.. രണ്ട് മൂന്ന് മിനുട്ട് മുമ്പിൽ നിർത്തിച്ചിട്ട് തിരിച്ചു ക്ലാസ്സിലേക്ക് പൊയ്ക്കോ എന്ന് സ്ഥിരം ഡയലോഗും.. എല്ലാം കഴിഞ്ഞിട്ട് അയാളുടെ ഒരു ചിരിയുണ്ട്.. എല്ലാം പ്രേമവും തുടങ്ങുന്നത് ഇത് പോലെയാണ് ഞാനും ഇത് എല്ലാം പതിയെ പതിയെ ആസ്വദിക്കുന്നുണ്ട് എന്ന് പോലെ കണ്ണ് ഇറുക്കിയുള്ള അയാളുടെ ഒരു ചിരി അത് കാണുമ്പോൾ ആ മുഖം പിടിച്ചു ഭിത്തിയിൽ ഉരയ്ക്കാൻ എത്ര വട്ടം കൈ തരിച്ചിട്ടുണ്ട് എന്ന് അറിയില്ല...
സകല നിയന്ത്രണവും തെറ്റിയത് ഒരു രാത്രി
💬 Comments
View all comments