0%

Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]

Author : kkstories Read All Parts 5K

ഭംഗിയുള്ള കുട്ടികൾ ഉണ്ട് ക്ലാസ്സിൽ  "

"ടി.. പക്ഷെ നിനക്ക് ഒരു പ്രതേക ഭംഗിയാ.. ഈ കണ്ണും മുടിയും.. പിന്നെ പമ്മിയുള്ള നിന്റെ സംസാരവും പെരുമാറ്റവും.."

"നീ ചുമ്മാ ഇരുന്നേ.. മനുഷ്യനെ പേടിപ്പിക്കാതെ. "

"പേടിക്കാൻ മാത്രമായി ഒന്നുമില്ലടി.. ആരെങ്കിലും അങ്ങനെ പിന്നാലെ ഒലിപ്പിച്ചു വന്നാൽ താല്പര്യമില്ല എന്ന് അങ്ങ് ധൈര്യത്തിൽ പറഞ്ഞാൽ മതി "

പിന്നീടുള്ള ദിവസങ്ങൾ അവർ പറയുന്നതെല്ലാം സത്യമായി തീരുന്നത് പോലെയായിരുന്നു.. ഒരു ആഴ്ച തീരും മുമ്പേ തന്നെ പലരും ഇഷ്ടമാണ് എന്ന് പറഞ്ഞു വന്നു.. ക്ലാസ്സിലെ ചില ആൺകുട്ടികളും ചില സീനിയർസും... ശരിക്കും ഇവരെല്ലാം പിന്നാലെ നടന്ന ഇഷ്ടം പറയാൻ മാത്രമുള്ള സൗന്ദര്യം എനിക്ക് ഉണ്ടോ.. അതോ തിരിച്ചു ഒന്നും പ്രതികരിക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ആണോ എന്ന് അറിയില്ല ...

എന്നാൽ അവരെക്കാളും വലിയ തലവേദന രാഹുൽ സർ ആയിരുന്നു... ആദ്യ ക്ലാസ്സിൽ എന്നെ സർ ശ്രദ്ധിക്കുന്നുണ്ടോ എന്ന് തോന്നിയ സംശയം സത്യം തന്നെ ആയിരുന്നു എന്ന് പിന്നീടുള്ള ക്ലാസ്സിൽ വ്യക്തമായി... ആദ്യം വലിയ കാര്യമാക്കി എടുത്തില്ല എങ്കിലും ഒരിക്കൽ ഡിപ്പാർട്മെന്റിൽ നിന്നും ക്ലാസ്സിലേക്ക് വരുന്ന വഴിക്ക് കുറച്ച് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു മാറ്റി നിർത്തി

"എനിക്ക് നിത്യേ വിവാഹം കഴിക്കണം എന്നുണ്ട്.. ഒരു proposal ആയി ഉടനെ ഞാൻ തന്റെ വീട്ടിൽ വരുന്നുണ്ട്.."

രാഹുൽ സർ പറഞ്ഞു നിർത്തിയതും ആദ്യം വല്ലാത്ത ഞെട്ടൽ ആയിരുന്നു... അതിനുപ്പറും എന്തോ വലിയ ഒരു ഇഷ്ടക്കേടും മനസ്സിൽ പതിഞ്ഞു ... അയാൾക്ക് ഇഷ്ടമാണ് അതുകൊണ്ട് വീട്ടിൽ വന്നു ആലോചിക്കുന്നു എന്നതിന് അപ്പുറം

💬 Comments

View all comments