Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]
വെല്ലുവിളിച്ചപ്പോൾ.. എന്നാൽ ആദ്യം നിന്റെ അച്ഛനെ തന്നെ ഒതുക്കികളയാം എന്ന് സർ തിരിച്ചും...
എന്താ എങ്ങനെ എന്ന് ആർക്കും അറിയില്ല ഈ വെല്ലുവിളി കഴിഞ്ഞ് കറക്റ്റ് മൂന്നാം നാൾ അങ്ങേരുടെ മന്ത്രി സ്ഥാനം തെറിച്ചു... പോരാഞ്ഞിട്ട് അങ്ങേർക്ക് എതിരെ പല കേസും പൊങ്ങി വന്നു...
പിന്നെ കോളേജിൽ വച്ച് എല്ലാരും നോക്കി നിൽക്കെ റാഗ് ചെയപെട്ട പയ്യന്റെ കാലിൽ പിടിച്ചു ഇവന്മാർ എല്ലാം മാപ്പ് പറയേണ്ടി വന്നു.. ഹരി സറിന്റെ കാലിൽ മന്ത്രിയും വീണു.. ഇനിയും ഉപദ്രവിക്കല്ലേ എന്ന് കരഞ്ഞ കൊണ്ട്...ഒടുക്കം മന്ത്രിയുടെ കാര്യം എന്തായി എന്നൊന്നും അറിയില്ല..കേസും വേണ്ടാ എന്ന് വച്ച് എങ്കിലും എല്ലാത്തിനെയും സ്പോട്ടിൽ പുറത്താക്കി സർ...
മന്ത്രിയുടെ കസേര വരെ തെറിപ്പിച്ച ആളാണ് നിങ്ങളുടെ ഹരി സർ.. അതുകൊണ്ടാ ബാക്കി എല്ലാരും ഒതുങ്ങിയതും ... Ragging ഫ്രീ ക്യാമ്പസ് ആയതും ".
ഒരു സിനിമ കഥ കേൾക്കുന്ന പോലെ ഐഷുവിനെ ഞാൻ കേട്ടു നിന്നു.. ഒപ്പം ഹരി സാറിനോട് പേടിയും അതെ പോലെ തന്നെ ഒരു ബഹുമാനവും തോന്നി.. ന്യായമായുള്ള കാര്യത്തിന് ആണല്ലോ സർ മുന്നിട്ട് ഇറങ്ങിയത്..
"അല്ല അതൊക്കെ പോട്ടെ.. ക്ലാസ്സ് എങ്ങനെയുണ്ട്.. കുട്ടികളും "
"നല്ലതാ... ഹരി സർ ഒഴികെ പഠിപ്പിക്കുന്ന ബാക്കി എല്ലാരേയും പരിചയപ്പെട്ടു..വലിയ പ്രശ്നമില്ല.."
"എന്റെ ഒരു ഊഹം ശരിയാണെങ്കിൽ മിക്കവാറും നിനക്ക് ക്ലാസ്സിൽ നിന്ന് തന്നെ proposal ഒക്കെ വരാൻ chance ഉണ്ട്.."
ആതിരയും നീതുവും കുറച്ചു മുമ്പ് പറഞ്ഞ കാര്യം ഐഷുവും ആവർത്തിച്ചപ്പോൾ എന്തോ ഒരു പേടി തോന്നി..
"ഏഹ്.. അങ്ങനെയൊന്നുമില്ല.. എന്നെ കാളും
💬 Comments
View all comments