0%

Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]

Author : kkstories Read All Parts 5K

"ഹാവു.. ഇത്രേയുള്ളു അല്ലെ ragging.. ഞാൻ ഈ സിനിമയിലെയും ന്യൂസിലുമൊക്കെ കേൾക്കുന്ന പോലെ ആയിരിക്കും എന്ന് കരുതി.."

"ആഹ്.. അതിന് നന്ദി പറയേണ്ടത് നിന്റെ HODയോടാണ് "

ഐഷു പറഞ്ഞതും കാര്യമറിയാതെ ഞാൻ അവളെ നോക്കി..

"ടി ഇന്നലെ എന്റെ കസിൻ ചേച്ചി വിളിച്ചിട്ടുണ്ടായിരുന്നു.. കോളേജിലെ വിശേഷമൊക്കെ അറിയാൻ... പുള്ളികാരിയാ പറഞ്ഞത്.. ഒരിക്കൽ  ഏതോ പാവപെട്ട വീട്ടിലെ ചെക്കനോട് ചില സീനിയർസ് ഒരു കാരണവുമില്ലാതെ മുടി വെട്ടിട് വരണമെന്ന് പറഞ്ഞു.. അവൻ ചെയ്തില്ല അതിന് കലിപ്പ് ആയി ഇവന്മാർ ആ പയ്യന്റെ തലയിൽ കൂടെ  oru bucket സൂപ്പർ glue കലക്കി ഒഴിച്ചു.."

"അയ്യോ.. എന്നിട്ട്..."

"ഇവന്മാരിലെ ഗാങ് ലീഡർ ഒരുത്തൻ ഉണ്ടായിരുന്നു.. ഒരു മന്ത്രി കുമാരൻ.. തന്തയുടെ മന്ത്രി സ്ഥാനം കണ്ടാണ് അവൻ എല്ലാം ചെയ്തിട്ട് ഒരു പേടിയും ഇല്ലാതെ നിന്നത്... ഒരു മന്ത്രിയുടെ മോൻ നമ്മുടെ കൂടെ ഉണ്ടല്ലോ എന്ന് ധൈര്യത്തിൽ ആണ് ബാക്കി ഉള്ളവന്മാരും വിലസിയത്.... അത് ഏറെ കുറെ ശരിയുമായിരുന്നു നമ്മുടെ പ്രിൻസിപ്പാലിന് പോലും ഒന്നും ചെയ്യാൻ പറ്റില്ലാ...

അവസാനം ഹരി സർ രണ്ട് കൂട്ടരെയും ഒരുമിച്ച് വിളിച്ചു സംസാരിച്ചു.. ഇത്പോലെ പണചാക്ക്കാർക്ക് എതിരെ കേസിന് പോവാൻ ആ ചേട്ടന്റെ ഫാമിലിക്കും പേടി ഉണ്ടായിരുന്നു.. എന്നാലും ഹരി സാറിന്റെ ധൈര്യത്തിൽ അവരും കുറച്ചൊക്കെ strong ആയി നിന്നു .... അവസാനം

സാർ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ് എന്റെ അച്ഛൻ മന്ത്രിയാണ്.. എനിക്കും എന്റെ ഫ്രണ്ട്സിന്റെയും മേലെയുള്ള പരാതിയൊക്കെ എന്റെ അച്ഛൻ തന്നെ ഒതുക്കി തീർത്തോളും

എന്ന് ഹരി സാറിന്റെ മുഖത്തു നോക്കി

💬 Comments

View all comments