0%

Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]

Author : kkstories Read All Parts 5K

കൂടുതൽ പഠിക്കണ്ട എത്രെയും പെട്ടെന്ന് കെട്ടിച്ചു അയക്കണം എന്നും പറഞ്ഞു വീട്ടിൽ കാവടിയാട്ടം ആയിരുന്നു.. ഗൗരി ചേച്ചിയും അപ്പച്ചിയുമാണ് ഒരു വിതം സമ്മതിപ്പിച്ചത്.. ഈ അപ്പച്ചി beautician ആയത് കൊണ്ട് കുറച്ചൊക്കെ modern ആണ്... ഗൗരി ചേച്ചിയുമതെ... ഞാൻ കണ്ടതിൽ വച്ച ഏറ്റവും നല്ല രണ്ട് സ്ത്രീകൾ..

റൂമിൽ എത്തിയ ഉടനെ വീട്ടിൽ വിളിച്ചു അച്ഛനോടും അമ്മയോടും സംസാരിച്ചു.. ഒരേ ഉപദേശം തന്നെ അവർ മാറി മാറി തന്നു.. അച്ചടകത്തോടും ഒതുക്കത്തോടും ജീവിക്കണമെന്ന്... എല്ലാം മൂളി കേട്ടു സമ്മതിച്ചു കൊണ്ട് ഫോൺ വച്ചു..ഒരിക്കൽ പോലും എനിക്ക് സുഖമാണോ.. കോളേജിലെ വിശേഷമോ തിരക്കാത്തിനെ പറ്റി ആലോചിച്ചതും കൂടുതൽ ആലോചിക്കണ്ടാ എന്ന് കരുതി.. എന്തിനാ വെറുതെ വിഷമിക്കാൻ...എന്താ അച്ഛനും അമ്മയും ഇങ്ങനെയായി പോയത്...

ആ രാവ് അവസാനിച്ചു വീണ്ടും പുലർന്നു.

ഐഷുവിന്റെ കൂടെ കോളേജിലെ കവാടം കടക്കുമ്പോൾ ഇന്നലത്തെ അത്ര പേടി ഇല്ലായിരുന്നു... Main കവാടം എത്തുന്ന വരെ ഒന്ന് രണ്ട് വട്ടം സീനിയർസ് വിളിപ്പിച്ചു.. ചിലർ പേരും ഡിപ്പാർട്മെന്റും ചോദിച്ചു വേറെ ചിലർ വളരെ ലളിതമായ ചെറിയ ചെറിയ ടാസ്ക് ചെയ്യിപ്പിച്ചു...പതിയെ ഉള്ളിൽ ഉണ്ടായിരുന്ന ബാക്കി ടെൻഷനും പോയി..

പലപ്പോഴും ഡിപ്പാർട്മെന്റ് chemistry എന്ന് പറയുമ്പോൾ തന്നെ എല്ലാരുടെയും നാവിൽ നിന്നും അപ്പോഴും കേട്ടു ആ പേര്... ഹരി സർ.. ഇന്നലെ മറ്റേ ചേട്ടൻ പറഞ്ഞത് പോലെ Nitric acid എന്നും sulphuric acid എന്ന് പേര് വേറെയും.. പക്ഷെ കളിയാക്കി വിളിക്കുമ്പോഴും എല്ലാരുടെയും മുഖത്തു ഒരുപോലെ നിറഞ്ഞ നിന്ന ഭാവം ബഹുമാനം ആയിരുന്നു.. കൂടെ ചെറിയ ഭയവും..

💬 Comments

View all comments