Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]
ഈ ആഴ്ച നല്ല ബിസി ആയിരിക്കും എന്ന് പറഞ്ഞിരുന്നു മിസ്സ് .. അത് കൊണ്ട് ഞങ്ങൾക്ക് കാണാനോ സംസാരിക്കാനോ പറ്റില്ല..പക്ഷെ മിസ്സ് ഒരു warning പോലെ പറഞ്ഞിരുന്നു HOD നല്ല സ്ട്രിക്ട്ടാണ് എന്ന്"
"അങ്ങനെയാണോ... സിനിയർസും ടീച്ചേഴ്സും ഒരു പോലെ പറയുന്നുണ്ട് എങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് തന്നെയാണ് നല്ലത്... അല്ല പതുങ്ങി പൂച്ച കുട്ടി പോലെ ഇരിക്കുന്ന നിനക്ക് എന്തിനു tension..
ആ സമയാണ് കീർത്തികയും ഫ്രണ്ട്സായി ഞങ്ങൾക്ക് മുമ്പിൽ കൂടെ നടന്നു പോയത്.. ഞങ്ങളെ കണ്ട് പതിവ് ഒരു തലയാട്ടലും ചിരിയും തന്ന് പോയി..
"ഓ... ജാഡ..."
ചുണ്ട് ചുള്ക്കി ഐഷു വലിയ mind ഇല്ലാതെ നിന്നു..
"ജാഡ ഒന്നുമില്ല ഐഷു പാവമാണ്... പിന്നെ വലിയ സംസാരം പ്രിയയല്ല... അതുകൊണ്ടാ.."
"പിന്നെ.. സംസാരിക്കാത്തൊണ്ട് ആണോ കൂടെയുള്ള ആട്ടകാരികളോട് സംസാരിച്ചു കൊണ്ട് പോകുന്നത്... കോലം കണ്ടാലേ അറിയില്ലേ.. എല്ലാം വെറും പോക്ക് കേസുകളാണ് എന്ന്.."
എന്ത് കൊണ്ടോ ഐഷു പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിഞ്ഞില്ല.. ഐഷുവും എന്നെ പോലെ കൂടുതലും നാടൻ വേഷങ്ങൾ ആണ് use ചെയുന്നത്.. എന്ന് കരുതി modern ആയി നടക്കുന്നവർ മോശമാണ് എന്ന് ചിന്ത എന്റെ ഉള്ളിൽ ഇല്ലാ... മൂത്തഅമ്മായിയെ നേരിയ സാരിയോ സെറ്റും മുണ്ടും അല്ലാതെ കണ്ടിട്ടേ ഇല്ലാ..എല്ലാം തിങ്കളായ്ച്ചയും മുടങ്ങാതെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്ന അമ്മായിയെ പുറമെ നിന്ന് നോക്കിയാൽ കവിയൂർ പൊന്നമ്മ സിനിമയിൽ അഭിനയിച്ച അമ്മ വേഷങ്ങൾ മുമ്പിൽ വന്ന് നിക്കുന്നത് പോലെ തോന്നും... എന്നാൽ ആ നാവിൽ നിന്ന് വരുന്നതോ.... ഓർത്തതെ അറിയാതെ തല പെരുത്തു... പെൺകുട്ടികൾ
💬 Comments
View all comments