0%

Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]

Author : kkstories Read All Parts 5K

നീ..."

അയാളുടെ വെല്ലുവിളികൾക്കോ തുറിച്ച നോട്ടങ്ങൾക്കോ ഒന്നിനും മറുപടി പറയാൻ നിൽക്കാതെ ഞാൻ ഡിപ്പാർട്മെന്റിൽ നിന്നും ഇറങ്ങി ഓടി  ... അപ്പോഴും അയാൾ പിടിച്ച എന്റെ വലം കൈയിൽ ഞാൻ shawl കൊണ്ട് അമർത്തി തുടയ്ക്കുന്നുണ്ടായിരുന്നു... അയാളുടെ സ്പർശനം മാഴ്ച്ചുകളയണം എന്ന് ഉദ്ദേശത്തോടെ..

എങ്ങനെ തരണം ചെയ്യും ഞാൻ ഈ പ്രതിസന്ധി...ആര് കൂടെ നിൽക്കും...

എന്റെ സമ്മതം പോലും ചോദിക്കാൻ നിൽക്കാതെ കല്യാണം ഉറപ്പിക്കാൻ നിൽക്കുന്ന അച്ഛനും അമ്മയുമോ...

പഴമയുടെ അന്ധവിശ്വാസങ്ങൾ സത്യമാണ് എന്ന് മുറുകെ പിടിച്ചു ജീവിക്കുന്ന കുടുംബക്കാരോ..

അയാളുടെ മേൽ complaint കൊടുത്താലും വീട്ടിൽ കല്യാണത്തിന് സമ്മതിക്കുമ്പോൾ ഞാൻ എന്ത്‌ ചെയ്യും...

എന്റെ ദേവി.... എനിക്ക് ഒരു സഹോദരൻ എങ്കിലും ഉണ്ടായിരുന്നു എങ്കിൽ... ഇല്ലാ ആരുമില്ല.... അച്ഛനും അമ്മയും കുടുംബക്കാരോ നാട്ടുകാരോ ആരുമില്ല... ഞാൻ ഒറ്റയ്ക്ക് ആണ്... ആരുമില്ല എന്നെ രക്ഷിക്കാൻ....ആരും വരില്ല....

ലക്ഷ്യബോധമില്ലാതെ ഓടുന്ന മനസ്സും ശരീരവും പെട്ടെന്ന് ആരെയോ തട്ടി നിന്നു...ആകെ വല്ലാതെ തളർന്നു പോയ ശരീരത്തിന് ആ ചെറിയ അഘാതം പോലും നേരിടാൻ കഴിയാതെ നിലത്തേക്ക് വീഴാൻ തുടങ്ങിയതും അതിന് സമ്മതിക്കാതെ കരുത്തുള്ള ഒരു കരം എന്റെ അരയിൽ പിടി മുറുക്കി ആ ശരീരത്തോട്ട് അടുപ്പിച്ചു..

ഒരു ആരോഗ്യവാനായ പുരുഷന്റെ നെഞ്ചിലാണ് ഞാൻ തല ചേർത്ത് നിക്കുന്നത് എന്ന് മനസിലായതും കണ്ണുകൾ വലിച്ചു തുറന്നു...

ആദ്യം കണ്ണിൽ പതിഞ്ഞത് ആ silver rolex വാച്ച് ആയിരുന്നു... പതിയെ തല തിരിച്ചു കണ്ണുകൾ ഉയർത്തി നോക്കിയതും എന്നെ വരവേറ്റത് ബ്രൗൺ ആണോ കറുപ്പ് ആണോ എന്ന് ഒറ്റ നോട്ടത്തിൽ ആർക്കും തിരിച്ചു

💬 Comments

View all comments